ലോക്ക്ഡൗൺ കാലത്തെ ​ഗർഭിണികൾ

First Published May 9, 2020, 6:57 PM IST

കൊവിഡ് 19 ന് പിന്നാലെ ലോകം നേരിടാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമെന്ന മുന്നറിയിപ്പാണ് യുണിസെഫ് നൽ‌കുന്നത്. നാളെ ലോകം മാതൃദിനം ആചരിക്കാനിരിക്കെയാണ് യുണിസെഫിന്റെ മുന്നറിയിപ്പ്. മാർച്ച് മുതൽ ഡിസംബർ വരെയുള്ള ഒൻപതുമാസം രണ്ടു കോടിയിലധികം കുഞ്ഞുങ്ങൾ രാജ്യത്ത് ജനിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയില്‍ ജനനം ഉണ്ടാവും. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളും നേരിടാന്‍ പോകുന്നത് സമാന സാഹചര്യമാണ്. ഈ കുഞ്ഞുങ്ങളും അമ്മമാരും നിരന്തര വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും യുണിസെഫ് പറയുന്നു. 

ഇന്തോനേഴ്യയിൽ ജക്കാർത്തയിലെ ഒരു ആശുപത്രിയിൽ നവ‍ജാതശിശുവുമായി പിപിഇ കിറ്റ് ധരിച്ച നഴ്സ്.
undefined
എട്ട് മാസം ഗർഭിണിയായ ബ്രിട്ടൺ സ്വദേശിനി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. കുഞ്ഞിന്റെ ജനന സമയത്ത് കൊവിഡ് വൈറസ് വ്യാപനം കാരണം ഭർത്താവ് അടുത്തുണ്ടാവില്ല എന്ന വിഷമത്തിലാണ് യുവതി.
undefined
ഉഗാണ്ടയിലെ കമ്പാലയിൽ പ്രസവത്തിനായി ലോക്ക്ഡൗൺ കാരണം കാൽനടയായി ആശുപത്രിയിലേക്ക് പോകേണ്ടി വന്ന യുവതി മരിക്കുകയായിരുന്നു. അവരുടെ ചിത്രവുമായി ഭർത്താവും കുട്ടികളും.
undefined
വിയറ്റ്നാമിൽ‌ സുരക്ഷാ കവചങ്ങൽ ധരിച്ച് നവജാതശിശുവിനെ പരിചരിക്കുന്ന നഴ്സ്.
undefined
പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പ്രസവിച്ച യുവതിയുടെ കുഞ്ഞുമായി നഴ്സ്. പ്രസവ സമയത്ത് യുവതി കൊവിഡ് നെ​ഗറ്റീവ് ആയിരുന്നു.
undefined
പ്രസവിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് പോസിറ്റീവ് ആയ ബെൽജിയത്തിലെ ഒരമ്മ, കുഞ്ഞുമായി..
undefined
തായ്ലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോ​ഗി, ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി നഴ്സ്. ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് രോ​ഗ മുക്തി നേടി.
undefined
ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി സ്ട്രക്ചറിൽ കയറ്റുന്നു. മാർച്ച് അവസാനത്തോടെ മിക്ക യുഎസ് സംസ്ഥാനങ്ങളും ആളുകളോട് വീടുകളിലും ആശുപത്രികളിലും തുടരാൻ ആവശ്യപ്പെട്ടപ്പോൾ ഗർഭിണികളായ സ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഡോക്ടർമാർ പുതിയ മുൻകരുതലുകൾ എടുത്തിരുന്നു.
undefined
മെക്സിക്കോയിലെ പ്രാദേശിക ക്ലിനിക്കിൽ നിന്ന്. അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധിക്കുമെന്ന് ഭയപ്പെടുന്നതിനാൽ തെക്കൻ മെക്സികോക്കാർ ഇത്തരത്തിലുള്ള ക്ലിനിക്കുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.
undefined
ന്യൂയോർക്കിലെ ആരോഗ്യസംരക്ഷണ വകുപ്പ് ജോലിക്കാരനായ ഹാഷിം, തന്റെ മകളുടെ നവജാതശിശുവിനെ അടച്ച വാതിലിലൂടെ അഭിവാദ്യം ചെയ്യുന്നു. ആദ്യമായിട്ടാണ് കുഞ്ഞിനെ ഹാഷിം കാണുന്നത്.
undefined
പ്രതിരോധ മുഖാവരണം അണിയിച്ച നവജാതശിശുക്കളുമായി തായ്ലാന്റിലെ നഴ്സുമാർ.
undefined
സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഫ്രാൻസിന്റെ ലോക്ക്ഡൗൺ കാരണം തങ്ങളുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ സന്ദർശിക്കാൻ കഴിയാത്ത ബന്ധുക്കളുമായി മാതാപിതാക്കൾ വീഡിയോ കോൾ ചെയ്യുന്നു. കഴിഞ്ഞ മാസം മാതാപിതാക്കൾക്ക് COVID-19 ബാധിച്ചിരുന്നു.
undefined
സ്പെയിനിലെ ഒരു കുടുംബം തങ്ങളുടെ നവജാതശിശുവിനെ ബാൽക്കണിയിൽ നിന്നു കൊണ്ട് ലോക്ക്ഡൗൺ സമയത്ത് അയൽക്കാർക്ക് കാണിച്ചുകൊടുക്കുന്നു.
undefined
ന്യൂയോർക്കിലെ ഡോ. ഗ്രെഗ് ഗുൽബ്രാൻസെൻ 2 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കളുമായി സംസാരിക്കുന്നു. ശിശുരോഗ വിദ​​ഗ്ദ്ധനായ അദ്ദേ​​ഹത്തിന് തന്റെ പതിവ് രോഗികളുമായും കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ചവരുമായും സമ്പർക്കം പുലർത്തേണ്ടി വന്നിട്ടുണ്ട്.
undefined
നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീഡിയോ കോളിലൂടെ ഡോക്ടർക്ക് കാണിച്ചു കൊടുത്ത് നിർദ്ദേശങ്ങൾ തേടുന്ന അമ്മ, കാലിഫോർണിയയിൽ.
undefined
ഇറാഖിലെ ആശുപത്രിൽ ഒരു പ്രസവ വാർഡിൽ മിനിട്ടുകൾക്ക് മുമ്പ് ജനിച്ച കുഞ്ഞിനെ പരിചരിക്കുന്ന നഴ്സ്.
undefined
ചെെനയിൽ വുഹാനിലെ ഒരു ആശുപത്രിയിൽ കൊവിഡ് ബാധിച്ച നവ‍ജാതശിശുവുമായി ഡ്യൂട്ടി നഴ്സ്.
undefined
click me!