MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • International News
  • അപൂര്‍വ്വ രോഗം: തായ്‌ലാന്‍ഡില്‍ 72 കടുവകള്‍ ചത്തു; തൊടാനും ഫോട്ടോ എടുക്കാനും പറ്റുന്ന കടുവകളാണ് ചത്തത്

അപൂര്‍വ്വ രോഗം: തായ്‌ലാന്‍ഡില്‍ 72 കടുവകള്‍ ചത്തു; തൊടാനും ഫോട്ടോ എടുക്കാനും പറ്റുന്ന കടുവകളാണ് ചത്തത്

തായ്‌ലാന്‍ഡിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് കടുവകള്‍. സന്ദര്‍ശകര്‍ക്ക് തൊടാനും ഇടപഴകാനും പറ്റുന്ന 72 കടുവകള്‍ ഈ മാസം ചത്തു. കാനൈന്‍ ഡിസ്റ്റംപര്‍ വൈറസ് രോഗമാണ് മരണകാരണം. ആശങ്ക വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 

2 Min read
Author : KP Rasheed
Published : Feb 25 2026, 06:49 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
Image Credit : Getty

തായ്‌ലാന്‍ഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചിയാങ് മായ്യിലെ ഒരു പ്രമുഖ ടൈഗര്‍ പാര്‍ക്കിലാണ് കടുവകള്‍ കൂട്ടത്തോടെ ചത്തത്. പാര്‍ക്കിന്റെ രണ്ട് ശാഖകളിലായി, ഫെബ്രുവരി 8 മുതല്‍ 18 വരെയാണ് ഈ മരണങ്ങള്‍ നടന്നത്. 72 കടുവകളാണ് ചത്തത്. രണ്ടാഴ്ചയില്‍ താഴെ മാത്രം പ്രായമുള്ള കടുവകളാണ് ഇതില്‍ ഏറെയും. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

29
Image Credit : Getty

സന്ദര്‍ശകര്‍ക്ക് കടുവകളെ തൊടാനും അവയുമായി ഇടപഴകാനും ഫോട്ടോ എടുക്കാനും സൗകര്യമുള്ളതാണ് ഈ പാര്‍ക്ക്. ടൈഗര്‍ കിംഗ്ഡം ചിയാങ് മായ്' (Tiger Kingdom Chiang Mai) എന്ന ഇനത്തില്‍പ്പെട്ടതാണ് ഈ കടുവകള്‍. കടുവകള്‍ക്കൊപ്പം ഫോട്ടോകള്‍ എടുക്കാനും അവയോട് ഇടപഴകാനുമായി ആയിരങ്ങളാണ് ഇവിടെ എത്താറുള്ളത്. ടൈഗര്‍ കിംഗ്ഡം ചിയാങ് മായ്യുടെ രണ്ട് കേന്ദ്രങ്ങളിലായി 240-ലധികം കടുവകളാണ് ഉണ്ടായിരുന്നത്.

Related Articles

Related image1
ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാല യാത്ര; ഇന്ത്യക്കാർക്ക് പ്രിയം തായ്ലൻഡിനോട്, നേട്ടമുണ്ടാക്കി വിയറ്റ്നാം
Related image2
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും
39
Image Credit : Getty

മൃഗസംരക്ഷണ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കാനൈന്‍ ഡിസ്റ്റംപര്‍ വൈറസ് (Canine Distemper Virus) ബാധമൂലമാണ് കടുവകള്‍ കൂട്ടമായി ചത്തതെന്ന് കണ്ടെത്തി. സാമ്പിളുകളില്‍ ശ്വാസകോശ അസുഖങ്ങള്‍ക്ക് കാരണമാകുന്ന ഒരു തരം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയതായി മൃഗസംരക്ഷണ അധികൃതര്‍ വ്യക്തമാക്കി.

49
Image Credit : Getty

രോഗവ്യാപനം എങ്ങനെയാണ് ഉണ്ടായതെന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യരിലേക്ക് പകരാത്ത രോഗമാണ് ഇതെന്നും വിനോദ സഞ്ചാരികള്‍ ഭയക്കേണ്ടതില്ലെന്നും അധികൃതര്‍ ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു്

59
Image Credit : Getty

രോഗവ്യാപനം നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. വൈറസ് വ്യാപനം നിലച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഈ വൈറസ് മനുഷ്യരെ ബാധിച്ചിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ചത്ത കടുവകളുടെ അവശിഷ്ടങ്ങള്‍ എല്ലാം തന്നെ കുഴിച്ചുമൂടി. രോഗം ഗുരുതരമായി ബാധിച്ച കടുവകളെ ദയാവധത്തിന് വിധേയമാക്കാന്‍ ശുപാര്‍ശ നല്‍കിയതായും അധികൃതര്‍ പറഞ്ഞു.

69
Image Credit : Getty

അതിവേഗം പടരുന്ന മാരകമായ ഒരു രോഗമാണ് കാനൈന്‍ ഡിസ്റ്റംപര്‍ വൈറസ് രോഗം. ജീവികളുടെ ശ്വസനവ്യവസ്ഥ, ദഹനവ്യവസ്ഥ, നാഡീവ്യൂഹം എന്നിവയെയാണ് വൈറസ് പ്രധാനമായും ആക്രമിക്കുന്നത്. സാധാരണയായി നായ്ക്കളിലാണ് ഇത് കാണപ്പെടുന്നത്. എന്നാല്‍, കടുവകളെയും സിംഹങ്ങളെയും പോലുള്ള വലിയ പൂച്ചവര്‍ഗ്ഗ മൃഗങ്ങളെയും ഇത് ബാധിക്കാം.

79
Image Credit : Getty

കടുവകള്‍ക്ക് നല്‍കിയ മലിനമായ കോഴിയിറച്ചിയില്‍ നിന്നാകാം രോഗം പടര്‍ന്നതെന്ന്‌സംശയിക്കുന്നതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2004-ല്‍ ചോന്‍ബുരി പ്രവിശ്യയിലെ ഒരു ടൈഗര്‍ സൂവിലുണ്ടായ വലിയ പക്ഷിപ്പനി വ്യാപനത്തിന് കാരണം പച്ച കോഴിയിറച്ചിയാണെന്ന് സംശയിച്ചിരുന്നു. അന്ന് ഏകദേശം 150-ഓളം കടുവകള്‍ ചാവുകയോ രോഗവ്യാപനം തടയാനായി ദയാവധത്തിന് വിധേയമാക്കുകയോ ചെയ്തിരുന്നു.

89
Image Credit : Getty

കടുവ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന മൃഗഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ വൈറസ് ബാധിച്ചിട്ടില്ലെന്ന് ഡിസീസ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എങ്കിലും, മുന്‍കരുതല്‍ നടപടിയായി ഇവരെ 21 ദിവസത്തെ നിരീക്ഷണത്തിലാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അണുനശീകരണത്തിനുമായി ടൈഗര്‍ കിംഗ്ഡം ചിയാങ് മായ് നിലവില്‍ രണ്ടാഴ്ചത്തേക്ക് താല്‍ക്കാലികമായി അടച്ചിട്ടു.

99
Image Credit : Getty

കടുവകള്‍ ചത്തത് വലിയ ആശങ്കയോടെ കാണേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുവകളുടെ മരണം പക്ഷിപ്പനി മൂലമല്ലെന്നും, മനുഷ്യരെ ബാധിക്കാത്ത ഒരു വൈറസ് മൂലമാണെന്നും അധികൃതര്‍ പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്ന ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രി പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

KR
KP Rasheed
2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.in
കടുവ
തായ്‌ലൻഡ്

Latest Videos
Recommended Stories
Recommended image1
സൈബർ വേട്ടക്കാർക്ക് ജി-ഡ്രാഗണിന്റെ 'പണി'; 100 ഓളം ട്രോളന്മാർക്കെതിരെ കേസ്; കെ-പോപ്പ് ലോകത്തെ ഏറ്റവും വലിയ മാനനഷ്ടക്കേസ് ചർച്ചയാകുന്നു!
Recommended image2
30 വർഷം മുമ്പ് കേരളം പുറന്തള്ളി, ഇന്ന് ലോകം കീഴടക്കാൻ മലയാളിയുടെ 'ചാരായം'; ഇറങ്ങുന്നത് യൂറോപ്യൻ വിപണിയിൽ
Recommended image3
അക്രമങ്ങള്‍ക്കിടെ ജയില്‍ചാട്ടവും; മെക്‌സിക്കോയില്‍ തടവുചാടിയത് 23 കൊടുംകുറ്റവാളികള്‍
Related Stories
Recommended image1
ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാല യാത്ര; ഇന്ത്യക്കാർക്ക് പ്രിയം തായ്ലൻഡിനോട്, നേട്ടമുണ്ടാക്കി വിയറ്റ്നാം
Recommended image2
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved