പല്ല്, ചെവി, ശരീര പ്രകൃതി; കിമ്മിന്‍റെ 'മാറ്റങ്ങള്‍' ബോഡി ഡബിളോ ഡ്യൂപ്പോ വ്യാജനോ ഫോട്ടോഷോപ്പോ?

First Published May 7, 2020, 9:08 PM IST

കൊവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയ സമയത്ത് ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്‍ അപ്രത്യക്ഷനായതും ഒരു മാസത്തിന് ശേഷമുളള പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതും വലിയ വിവാദങ്ങളിലേക്കാണ് നയിച്ചത്. 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കിം പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടിട്ടും വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്

കൊവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയ സമയത്ത് ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്‍ അപ്രത്യക്ഷനായതും ഒരു മാസത്തിന് ശേഷമുളള പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതും വലിയ വിവാദങ്ങളിലേക്കാണ് നയിച്ചത്
undefined
കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് ആദ്യം പുറത്തുവന്നത്
undefined
കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഒരുഘട്ടത്തിൽ മസ്തിഷ്ക മരണം വരെ എത്തി
undefined
എന്നാല്‍ മെയ് രണ്ടിന് കിം പൊതുവേദിയിലെത്തി. ഇതോടെ വിവാദങ്ങള്‍ താല്‍ക്കാലികമായി കെട്ടടങ്ങി
undefined
20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കിം പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടിട്ടും വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്
undefined
കിമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന വാർത്തകൾ സത്യമല്ലെന്നാണ് ചില പാശ്ചത്യ ട്വിറ്റര്‍ ഹാന്‍റിലുകളുടെ കണ്ടുപിടുത്തം
undefined
മനുഷ്യവകാശ പ്രവര്‍ത്തക ജെന്നിഫര്‍ സംങ് ആണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. കിമ്മിന്‍റെ വിവിധ ചിത്രങ്ങളെ താരതമ്യം ചെയ്താണ് ജെന്നിഫറിന്‍റെ വാദം
undefined
ഏറ്റവും ഒടുവിൽ പൊതുവേദിയിലെത്തിയ കിമ്മിന്‍റെ ചിത്രവും പഴയ ചിത്രവും തമ്മിൽ താരതമ്യപ്പെടുത്തിയാണ് ഈ വാദത്തിന് അവർ സാധുത നൽകുന്നത്
undefined
മുന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗം ലൂയിസ് മെഞ്ച് കണ്ടെത്തല്‍ പ്രകാരം മുന്‍പ് ലഭിച്ച കിമ്മിന്‍റെ ചിത്രങ്ങളും ഇപ്പോള്‍ ഉത്തരകൊറിയ പുറത്തുവിട്ട ചിത്രത്തിലെ കിമ്മിന്‍റെ ചിത്രത്തിലും പല്ലിന്‍റെ കാര്യത്തില്‍ കാര്യമായ മാറ്റം ഉണ്ടെന്നാണ് പറയുന്നത്
undefined
കിമ്മിന്‍റെ ശരീര പ്രകൃതിയിലെ മാറ്റങ്ങളും ഇവര്‍ ചൂണ്ടികാട്ടുന്നു
undefined
സാധാരണ അസാധരണമായ മാറ്റം സംഭവിക്കാത്ത ശരീരത്തിലെ ഭാഗമാണ് പല്ലിന്‍റെ ഘടന എന്നും. അതിനാല്‍ ഇപ്പോള്‍ നാം കണ്ട വ്യക്തി കിമ്മിന്‍റെ ഡ്യൂപ്പ് ആകാം എന്നാണ് ഇവരുടെ ആരോപണം
undefined
കിമ്മിന്‍റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മിൽ പല്ലുകളില്‍ മാത്രമല്ല ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്
undefined
കിമ്മല്ല പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് ഇവരുടെ പക്ഷം. ഡ്യൂപ്പ്, ബോഡി ഡബിള്‍ ആരോപണങ്ങള്‍ ഇവര്‍ ശക്തമാക്കിയിട്ടുണ്ട്
undefined
എന്നാല്‍ കിമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നവരും കുറവല്ല
undefined
ശരീരപ്രകൃതിയിലെ മാറ്റങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതെന്നാണ് ഇക്കൂട്ടരുടെ വാദം
undefined
ഫോട്ടോഷോപ്പ് അടക്കമുള്ള സാധ്യതകളാണ് ഇവര്‍ ഉന്നയിക്കുന്നത്
undefined
ന്തായാലും കിം വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ ഉത്തരകൊറിയയുടെ ഔദ്യോഗിക വിശദീകരണം വരുന്നതുവരെയോ വിവാദങ്ങള്‍ നീളുമെന്നുറപ്പാണ്
undefined
ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്‍- ഫയല്‍ ചിത്രം
undefined
ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്‍- ഫയല്‍ ചിത്രം
undefined
ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്‍- ഫയല്‍ ചിത്രം
undefined
click me!