ആയുധങ്ങള്‍ക്ക് നിങ്ങളുടെ നെഞ്ചിന്‍ കൂട് തകര്‍ക്കാന്‍ കഴിയും എന്നാല്‍ നിങ്ങളുടെ തലച്ചോറിനെ ചിതറിക്കാന്‍ പുസ്തകങ്ങള്‍ തന്നെ വേണം. ഈ തിരിച്ചറിവില്‍ നിന്നാണ് അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ നിന്നുള്ള റൗൾ ലെമെസോഫ് എന്ന കലാകാരന്‍ 1979 ല്‍ നിര്‍മ്മിച്ച ഫോർഡ് ഫാൽക്കണിന്‍റെ ചെറിയ സൈനീക ടാങ്കിനെ "ബഹുജന പ്രബോധനത്തിന്‍റെ ആയുധമായി" മാറ്റാൻ തീരുമാനിച്ചത്. നിരവധി വർഷങ്ങളായി എസെൻട്രിക് പ്രോജക്റ്റിൽ പ്രവർത്തിച്ചിരുന്ന റൗൾ ലെമെസോഫ്, ടാങ്കിനുള്ളില്‍ പുസ്തകം അടുക്കാനുള്ള അലമാരകള്‍ ആദ്യം നിര്‍മ്മിച്ചു. വാഹനത്തിനകത്തും പുറത്തുമായി 900 പുസ്തകങ്ങൾ വരെ അടുക്കിവയ്ക്കാന്‍ ഇത് അയാളെ സഹായിക്കുന്നു. അർജന്‍റീനയിലുടനീളം, ഗ്രാമങ്ങളിലും നഗരങ്ങളിലും പുസ്തകങ്ങൾ വിതരണം ചെയ്യാൻ ഈ മൊബൈൽ ലൈബ്രറിയാണ് റൗൾ ഉപയോഗിക്കുന്നത്. അറിവില്ലായ്മയെ ചെറുക്കുന്നതിനും അറിവ് പ്രചരിപ്പിക്കുന്നതിനുമുള്ള ദൗത്യമാണ് തന്‍റെതെന്ന് റൗള്‍ പറയുന്നു. തന്‍റെ പുസ്തകങ്ങളുടെ ആവശ്യക്കാരില്‍ നിന്ന് റൗള്‍ ലെമെസോഫ് നിര്‍ബന്ധമായും ഒരു കാര്യം ആവശ്യപ്പെടുന്നു. മറ്റൊന്നുമല്ല, ലഭിച്ച പുസ്തകം കിട്ടിയത് പോലെ മടക്കി വയ്ക്കാതെ വായിച്ചു തീര്‍ക്കണമെന്നത് തന്നെ. ഒരു പക്ഷേ അടുത്തകാലത്തായി ഉണ്ടാക്കപ്പെട്ട ഏറ്റവും മനോഹരമായ സൃഷ്ടിയായിരിക്കുമിതെന്ന് പലരും പറയുന്നു. ആ മനോഹാരിതയുടെ ഭംഗി കൂട്ടുന്നത് ഒരു യുദ്ധവാഹനം പുസ്തകക്കടയായി മാറിയെന്നിടത്താണ്. കാണാം ആ മനോഹര കാഴ്ചകള്‍...
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam