Ukraine Crisis: 'നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ ഉയരും'; പുടിന് മുന്നറിയിപ്പുമായി കീഴടങ്ങിയ റഷ്യന്‍ സൈനികര്‍

Published : Mar 18, 2022, 12:33 PM ISTUpdated : Mar 18, 2022, 12:36 PM IST

ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ ഉക്രൈന്‍‌ അധിനിവേശം കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നാലാമത്തെ ആഴ്ചയിലേക്ക് കടന്നു. മൂന്നാല് ദിവസത്തിനുള്ളില്‍ റഷ്യന്‍ വിജയമെന്ന് ഉറപ്പിച്ച ഇടത്ത് നിന്ന് ആരംഭിച്ച യുദ്ധം 23 ദിവസങ്ങള്‍ പിന്നിടുമ്പോഴും നഷ്ടങ്ങളല്ലാതെ നേട്ടങ്ങളൊന്നും റഷ്യയ്ക്ക് നല്‍കിയിട്ടില്ല. ഉക്രൈനിലെ പ്രധാനപ്പെട്ട 10 നഗരങ്ങളില്‍ ഒന്ന് പോലും കീഴ്പ്പെടുത്താന്‍ പറ്റാത്തെ റഷ്യന്‍ കരസേന പകച്ച് നില്‍ക്കുമ്പോള്‍ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ജനവാസ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് സാധാരണക്കാരാണ് ഉക്രൈനില്‍  കൊല്ലപ്പെടുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ ഉക്രൈന്‍ മുന്നില്‍ കീഴടങ്ങിയ റഷ്യന്‍ സൈനികര്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, തങ്ങളെ തെറ്റായ വിവരങ്ങള്‍ പറഞ്ഞ് വഞ്ചിക്കുകയായിരുന്നെന്നും പുടിനെതിരെ തങ്ങള്‍ സംഘടിക്കുമെന്നും അവകാശപ്പെട്ടു. ഇതോടെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശം റഷ്യയുടെ വലിയൊരു 'പിഴ'വായി മാറുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. 'ഉക്രൈന്‍ പിടികൂടിയ റഷ്യൻ സൈനികൻ വ്‌ളാഡിമിർ പുടിന് 'ഡെത്ത് സ്‌ക്വാഡുകൾ' (death squads) ഉണ്ടെന്ന് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഉക്രൈന്‍ റഷ്യന്‍ സൈനികരുടെ ഏറ്റുപറച്ചില്‍ വീഡിയോ പുറത്ത് വിട്ടത്.   

PREV
123
Ukraine Crisis:  'നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ ഉയരും'; പുടിന് മുന്നറിയിപ്പുമായി കീഴടങ്ങിയ റഷ്യന്‍ സൈനികര്‍

യുദ്ധമുഖത്ത് നിന്ന് സ്വന്തം പ്രസിഡന്‍റ് പ്രസിഡന്‍റിനെതിരെ കലാപാഹ്വാനം മുഴക്കിയത് സാധാരണ സൈനികരല്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മരിയുപോളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്ന റഷ്യന്‍ യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരാണ് ഇപ്പോള്‍ സ്വന്തം പ്രസിഡന്‍റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

 

223
Russian Air Force Colonel Maxim Krishtop

മാര്‍ച്ച് 9 -ാം തിയതി മരിയുപോളിലെ പ്രസവ ആശുപത്രിയുടെ നേര്‍ക്ക് ബോംബ് വര്‍ഷിക്കാന്‍ നിര്‍ബന്ധിതരായ മൂന്ന് പൈലറ്റുമാരാണ് പുടിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'നിങ്ങൾ ഇത് വളരെക്കാലം മറയ്ക്കില്ല' എന്ന് പൈലറ്റുമാര്‍ പുടിന് മുന്നറിയിപ്പ് നല്‍കി. സാമാധാനത്തോടെ ജീവിച്ചിരുന്ന ഉക്രൈനികള്‍ക്കെതിരെ ബോംബ് വര്‍ഷിക്കേണ്ടിവന്നതിന് അവര്‍ സ്വന്തം കമാന്‍റര്‍മാരെ കുറ്റപ്പെടുത്തി. 

 

323
Russian Air Force Major Aleksei Golovenskiy

'കുട്ടികളുടെ മൃതദേഹങ്ങള്‍, സാധാരണക്കാരുടെ നിരപരാധികളുടെ കൊലകള്‍.... എനിക്കറിയില്ല ഇതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്. അവര്‍ ഞങ്ങളെ ഇതിന് നിര്‍ബന്ധിക്കുകയായിരുന്നു.' റഷ്യൻ യുദ്ധവിമാന പൈലറ്റ് മാക്സിം സിഎന്നിനോട് പറഞ്ഞു.

 

423
Russian Air Force Captain Aleksei Kozlov

'ഈ യുദ്ധം ഉക്രൈനെ നിരായുധീകരിക്കുന്നതിനെ കുറിച്ചോ ഉക്രൈനിലെ സായുധ സേനയുടെ പരാജയത്തെക്കുറിച്ചോ മാത്രമല്ല സംസാരിക്കുന്നത്. ഇപ്പോൾ, സമാധാനപരമായി ജീവിക്കുന്ന  സിവിലിയന്മാരുടെ നഗരങ്ങൾ കൂടി ഇത് നശിപ്പിച്ച് തുടങ്ങിയിരിക്കുന്നു.' മാക്സിം കൂട്ടിച്ചേര്‍ത്തു. '

 

523

യുദ്ധം ആരംഭിച്ച ആദ്യ ദിവസം മുതല്‍ ഉക്രൈന്‍ സൈന്യത്തിന്‍റെയും ജനങ്ങളുടെയും മുന്നില്‍ കീഴടങ്ങിയിരുന്ന റഷ്യന്‍ സൈനികര്‍ക്കെല്ലാം 'ഒരേ ഭാഷ'യാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിച്ച പൈലറ്റുമാര്‍ കൈ വിലങ്ങണിങ്ങ് കുറ്റവാളികളെ പോലെയല്ല നിന്നിരുന്നത്. അവരെ ആരും ഒന്നും പറയാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെന്നും അവര്‍ സ്വയമേവ പറയുകയായിരുന്നെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

623

മാർച്ച് 9 ന് റഷ്യ, മാരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചതിനെ തുടര്‍‌ന്ന് ഒരു ഗർഭിണി അടക്കം നാല് പേർ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം കുഞ്ഞും മരിച്ചു. സൈനിക കേന്ദ്രങ്ങളും ഭരണസിരാ കേന്ദ്രങ്ങളും മാത്രമാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് റഷ്യ അവകാശപ്പെടുമ്പോഴായിരുന്നു ഈ അക്രമണം.

 

723

സിവിലിയന്മാരെ, പ്രത്യേകിച്ച് ഭീഷണി ഉയർത്താത്തവരെ, കൊലപ്പെടുത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നു. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ന്യായീകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും പൈലറ്റുമാർ കൂട്ടിചേര്‍ത്തു. യുദ്ധത്തിനായുള്ള റഷ്യയുടെ എല്ലാ വാദങ്ങളും പൊള്ളയായിരുന്നെന്നും സൈനികര്‍ ആരോപിക്കുന്നു. 

 

823

റഷ്യയില്‍ ഈ യുദ്ധത്തിനോട് പലര്‍ക്കും തീർത്തും എതിര്‍പ്പാണെന്നും മാക്സിം അവകാശപ്പെട്ടു.'അവർക്ക്  ഉക്രൈനില്‍ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. അവരോട് ഇത് ഒരു യുദ്ധമാണെന്ന് പറഞ്ഞിരുന്നില്ല. പകരം റഷ്യന്‍ പിന്തുണയുള്ള കിഴക്കന്‍ മേഖലയിലേക്കുള്ള സൈനിക നീക്കമാണെന്നാണ് അറിയിച്ചിരുന്നത്. 

 

923

പ്രാദേശികമായ പ്രവര്‍ത്തനം മാത്രമാണെന്നും അല്ലാതെ മുഴുവന്‍ രാജ്യത്തിനും നേരെയുമുള്ള യുദ്ധമല്ലെന്നായിരുന്നു അറിയിച്ചിരുന്നത്. കീവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉക്രൈന്‍ റഷ്യയുടെ ഭാഗമാകുന്നതിനോ മോസ്കോയുമായി 'ചില സഹകരണം' നടത്തുന്നതിനോ 'ആരും എതിരായിരിക്കില്ല' എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനായി 'അവരെ നിർബന്ധിക്കുന്നത് സ്വീകാര്യമല്ല' എന്നും മാക്സിം കൂട്ടിച്ചേർത്തു.

 

 

1023

ഉക്രെയ്നിലെ ഫാസിസത്തെയും നാസിസത്തെയും കുറിച്ചുള്ള തെറ്റായ വിവരങ്ങൾ റഷ്യൻ അധിനിവേശത്തിനുള്ള ഒരു കാരണമായി കണ്ടെത്തിയതാണെന്നും അത് 'ലോകത്തിന് മനസ്സിലാക്കാൻ കഴിയില്ല' എന്ന് താൻ ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നെന്നും മാക്സിം വ്യക്തമാക്കി.

 

1123

എന്നാൽ, പുടിനും അദ്ദേഹത്തിന്‍റെ 'സർക്കിളി'നും അവരുടെ 'സ്വന്തം ലക്ഷ്യ'ങ്ങൾ കൈവരിക്കുന്നതിന് ഇത് ആവശ്യമാണ്. ഫാസിസത്തെക്കുറിച്ചും നാസിസത്തെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവർക്ക് ഗുണം ചെയ്യുമെന്ന് അവര്‍ കരുതുന്നതിനാലാണ് ഇത്തരത്തിലുള്ള ഒരു നടപടിയെന്നും  മാക്സിം പറയുന്നു. 

 

1223

റഷ്യക്കാർക്കും ഉക്രേനിയക്കാർക്കും ഒരേ ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയും. അതിനാൽ ഞങ്ങൾ ഉക്രൈനികളില്‍ നല്ലത് കാണുന്നു. 'പുടിന്‍റെ പ്രവർത്തനങ്ങളെ നേരിട്ട് വിലയിരുത്താൻ പ്രയാസമാണ്. പക്ഷേ, ഏറ്റവും ചുരുങ്ങിയത്, അദ്ദേഹത്തിന്‍റെ ഉത്തരവുകളുടെ അനന്തരഫലങ്ങൾ വിലയിരുത്തിയാൽ, പുടിന്‍ തെറ്റാണെന്ന് ബോധ്യമാകുമെന്നും മാക്സിം കൂട്ടിച്ചേര്‍ത്തു. 

 

1323

'ആരെ ബോംബിടണം, എന്ത് ബോംബ് വെയ്ക്കണം എന്നത് യഥാർത്ഥത്തിൽ ഞങ്ങളുടെ കാര്യമല്ല. അതൊരു കൽപ്പനയാണ്.' എന്നായിരുന്നു സിവിയന്‍ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മാക്സിം നല്‍കിയ മറുപടി. സാധാരണക്കാര്‍ക്ക് നേരെ ആയുധമുപയോഗിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 

1423

യുദ്ധത്തിനിടെ പൈലറ്റുമാർക്ക് തങ്ങൾ എവിടെയാണ് ആയുധം ഉപയോഗിച്ചതെന്ന്  'യഥാർത്ഥത്തിൽ അറിയുക അസാധ്യമാണെന്നും' മാക്‌സിം പറഞ്ഞു. ഉദാഹരണത്തിന്, കമാൻഡർമാർ ടാങ്കുകളുടെ ഒരു നിര അടയാളപ്പെടുത്തുന്നു. എന്നാൽ അവിടെ യഥാർത്ഥത്തിൽ ഒന്നുമുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക്ക് ഉറപ്പിക്കാനാവില്ല. പകരം അടയാളം അനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 

 

1523

'സിവിലിയൻ അപകടസാധ്യത വർദ്ധിപ്പിക്കുന്ന കൃത്യമായ ബദലുകൾക്ക് പകരം 'നോൺ-ലൊക്കേറ്റിംഗ് മിസൈലുകളെ' റഷ്യൻ സൈന്യം 'ഡംബ് ബോംബുകൾ' എന്ന് വിളിക്കുന്നു. കാസ്റ്റ് ഇരുമ്പ് കൊണ്ട് നിർമ്മിച്ച സാധാരണ സ്ഫോടക ബോംബുകളാണ് കൂടുതലായും ഉപയോഗിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഉപയോഗിച്ചിരുന്ന അതേ തരം ബോംബുകളില്‍ അവിടെയും ഇവിടെയും ചില മാറ്റങ്ങൾ വരുത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

1623

'തീർച്ചയായും കൂടുതൽ ആധുനിക ബാലിസ്റ്റിക് ആയുധങ്ങള്‍ ഉണ്ട്. പക്ഷേ, ഞങ്ങൾ അവ ഉപയോഗിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും മാസ്കിം പറഞ്ഞു. തിങ്കളാഴ്ച പിടികൂടിയ റഷ്യൻ സൈനികരുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വ്‌ളാഡിമിർ പുടിന്‍റെ ക്രൂരമായ അധിനിവേശത്തിന്‍റെ മറ്റൊരു മുഖം, 'ഭയങ്കരമായ തെറ്റ്' എന്ന് സമ്മതിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.  

 

1723

കഴിഞ്ഞയാഴ്ച ഉക്രൈന്‍ പിടികൂടിയ ഏഴ് റഷ്യന്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ സെർജി ഗാൽക്കിൻ, പുടിന്‍റെ ഉത്തരവനുസരിച്ച് ഉക്രൈന്‍ ആക്രമിച്ചതിന് ക്ഷമാപണം നടത്തുമ്പോൾ കരയുകയായിരുന്നു. തന്‍റെ റഷ്യൻ സഖാക്കൾ ഉക്രൈന്‍ ലക്ഷ്യങ്ങൾക്കുനേരെ കനത്ത പീരങ്കികൾ തൊടുത്തുവിടുന്നത് കേൾക്കുന്നത് ഒരു 'ദുരന്തമായി' അനുഭവപ്പെടുന്നതായി അദ്ദേഹം പറയുന്നു. 

 

1823

ഉക്രൈന്‍ അക്രമിക്കാനും തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനും പുടിൻ ഉത്തരവിട്ടിരുന്നെന്നും ഗാല്‍ക്കിന്‍ പറഞ്ഞു. ഉക്രൈനില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫാസിസത്തിൽ നിന്നും സ്വേച്ഛാധിപത്യത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു അത്. എന്നാല്‍ ഞങ്ങൾ ഉക്രൈനിലെത്തിയപ്പോള്‍ ഇത് ഒരു യഥാർത്ഥ ദുരന്തമാണെന്ന് മനസ്സിലായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

1923


'ഇവിടെ സമാധാനവും ദയയുള്ളവരാണ് ജീവിക്കുന്നത്. ആളുകൾ ദയയുള്ളവരാണെന്നും എല്ലാവരും പരസ്പരം ആശയവിനിമയം നടത്തുന്നുവെന്നും വാക്കുകൾക്ക് അതീതവുമാണ്. അതിനാല്‍ തന്നെ റഷ്യയുടെത് 'വഞ്ചനാപരമായ അധിനിവേശം' മാണെന്നും ഗാൽക്കിൻ വ്യക്തമാക്കുന്നു. 

 

2023

എന്‍റെ സ്ക്വാഡിന് വേണ്ടി, എല്ലാ വീട്ടിലും, എല്ലാ തെരുവുകളിലും, ഉക്രൈനിലെ ഓരോ പൗരനോടും, പ്രായമായവരോടും, ഞാൻ ക്ഷമ ചോദിക്കുന്നു. സ്ത്രീകളോട്, കുട്ടികളോട്, ഈ ഭൂമികളിലേക്കുള്ള ഞങ്ങളുടെ അധിനിവേശത്തിന് എല്ലാറ്റിനും ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

2123

'ഉക്രെയ്നിലേക്ക് സൈനികരെ അയക്കുന്നത് നിർത്താൻ സെർജി ഗാൽക്കിൻ പുടിനോട് അപേക്ഷിച്ചു. ഞങ്ങളുടെ സൈനിക വിഭാഗങ്ങളുടെ ജനറൽഷിപ്പിനോട് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു . അവർ ഞങ്ങളോട് രാജ്യദ്രോഹമായി പ്രവർത്തിച്ചു. ഇത് ഭീരുത്വമാണ്. 

 

2223

'ഞങ്ങൾ ചെയ്ത തെറ്റ്, എന്താണെന്ന് തിരിച്ചറിയുന്നത് ഭയങ്കരമായ അനുഭവമായിരുന്നു. ഇതെല്ലാം ശരിയായി മനസിലാക്കുമ്പോള്‍ ഏങ്ങനെയെങ്കിലും ഈ ബന്ധം മെച്ചപ്പെടുത്തണമെന്ന് തോന്നുന്നു. പക്ഷേ അതിനിനി പതിറ്റാണ്ടുകളെടുക്കും. ഒരുപക്ഷേ നൂറ്റാണ്ടുകൾ... റഷ്യയുടെ 16-ാമത് മോട്ടോറൈസ്ഡ് റൈഫിൾ ബ്രിഗേഡിലെ സൈനികനായ മാക്‌സിം ചെർനിക് കൂട്ടിച്ചേർത്തു.

 

2323

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories