മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി

Published : Dec 10, 2025, 08:19 PM IST

കാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഒരു ജനിതക പരിവർത്തനം സംഭവിച്ച ബീജദാതാവിൽ നിന്നുള്ള ബീജം സ്വീകരിച്ചു. യൂറോപ്പിൽ ജനിച്ച 197 കുട്ടികൾ കാൻസർ ബാധിതർ. ജീൻ മ്യൂട്ടേഷൻ സംഭവിച്ചത് അറിയാതെയാണ് ബീജം ദാനം ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

PREV
18
കാൻസർ ബാധിതരായ കുട്ടികളിൽ ചിലർ മരണപ്പെട്ടു

ബീജദാനത്തിലൂടെ ജനിച്ച കുട്ടികളിൽ ചിലർ ഇതിനോടകം മരണപ്പെട്ടതായാണ് പുറത്ത് വന്ന റിപ്പോർട്ട് വിശദമാക്കുന്നത്. ഡെൻമാർക്കിൽ ഫെർട്ടിലിറ്റി ചികിത്സയ്ക്കിടെ ദാതാവിന്റെ ബീജം ഉപയോഗിച്ച ശേഷമുണ്ടായ കുട്ടികൾക്കാണ് കാൻസർ സ്ഥിരീകരിച്ചത്. ബ്രിട്ടനിലെ ക്ലിനിക്കുകളിൽ ഈ ബീജം ഉപയോഗിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

28
യൂറോപ്യൻ സ്പേം ബാങ്കിന്റെ വീഴ്ച

ഡെൻമാ‍ർക്കിലെ യൂറോപ്യൻ സ്പേം ബാങ്ക് എന്ന സ്ഥാപനമാണ് ബീജം വിതരണം ചെയ്തത്. ബ്രിട്ടനിലെ ഏതാനും കുടുംബങ്ങളിലേക്കാണ് ഇവിടെ നിന്നും ബീജം വിൽപന ചെയ്തിട്ടുള്ളത്.

38
പുറത്ത് വന്നത് 14 പൊതുമേഖലാ ചാനലുകളുടെ അന്വേഷണത്തിൽ

എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ നിരവധി കുട്ടികൾ ജനിക്കാൻ ഈ ദാതാവ് കാരണമായിട്ടുണ്ടെന്നാണ് യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻസ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം നെറ്റ്വർക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്.

48
ബീജദാനം ചെയ്ത് തുടങ്ങിയത് 2005 മുതൽ

2005 മുതലാണ് വിദ്യാർത്ഥിയായിരുന്ന ബീജദാതാവ് ബീജം ദാനം ചെയ്ത് തുടങ്ങിയത്. 17 വർഷത്തോളം ഈ ബീജങ്ങൾ ഇൻഫേ‍ർട്ടിലിറ്റി ക്ലിനിക്കുകളിൽ ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ ദാതാവിന്റെ ജനനത്തിന് പിന്നാലെയാണ് ഡിഎൻഎകളിൽ മ്യൂട്ടേഷൻ വന്നതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

58
ജനിതക മാറ്റം വന്നത് ടിപി53ക്ക്

ടിപി53 എന്ന ജീനിനാണ് ജനിതക മാറ്റം വന്നത്. ശരീര ഭാഗങ്ങളിൽ ട്യൂമർ തടയുന്നതിൽ നിർണായക പങ്കാണ് ഈ ജീനിനുള്ളത്. ബീജദാതാവിന്റെ ശരീരത്തിൽ ഈ വ്യതിയാനം വ്യക്തമല്ലെങ്കിലും ബീജത്തിലെ 20 ശതമാനത്തിലും അപകടകാരിയായ ഈ വ്യത്യാസം പ്രകടമാണ്. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെയാണ് മ്യൂട്ടേഷൻ ബാധിച്ചത്

68
ലി ഫ്രൗമേനി സിൻഡ്രോം

14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ ബീജ ദാനം നടന്നത്. ലി-ഫ്രൗമേനി സിൻഡ്രോം എന്ന കാൻസർ പിതാവിന്റെ ജീനിൽ നിന്ന് കുട്ടികൾക്ക് പകർന്നതായി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.

78
സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖം

ബീജ ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ അടങ്ങിയ ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം. ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.

88
67 കുട്ടികളിൽ 23 വകഭേദം കണ്ടെത്തിയത്

മ്യൂട്ടേഷൻ ബാധിച്ച ജീനുകളുടെ 23 വകഭേദമാണ് 67 കുട്ടികളിലായി കണ്ടെത്താൻ സാധിച്ചത്. സ്വകാര്യത പ്രശ്നങ്ങളില്ലാത്ത രാജ്യങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അനുസരിച്ചാണ് 197 കുട്ടികൾ കാൻസർ ബാധിരാണെന്ന് വ്യക്തമായത്. എന്നാൽ ബീജം ഉപയോഗിച്ച എല്ലാ കേസുകളും പരിശോധിക്കാനായിട്ടില്ല. ഒരു ബീജദാതാവിൽ നിന്ന് ബെൽജിയത്തിൽ 6 കുടുംബങ്ങളിലേക്കാണ് ബീജം ഉപയോഗിക്കാനാവുക ഇത് ബ്രിട്ടനിൽ 10 കുടുംബമാണ്.

Read more Photos on
click me!

Recommended Stories