താങ്ക്സ് ഗിവിങ് അവധിക്ക് പിന്നാലെ ശുചിമുറിയിൽ ഫിറ്റായി റക്കൂൺ
നവംബർ 29നാണ് അമേരിക്കയിലെ ഹാനോവർ കൗണ്ടിയിൽ മദ്യ വിൽപന ശാലയിലെ ശുചിമുറിയിലാണ് റക്കൂണിനെ മദ്യം കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. താങ്ക്സ് ഗിവിങ് അവധി കഴിഞ്ഞെത്തിയ ജീവനക്കാരാണ് റക്കൂണിനെ ഫിറ്റായ നിലയിൽ കണ്ടെത്തിയത്.
27
തകർത്തതിൽ ഏറെയും സ്കോച്ച് ബോട്ടിൽ
സീലിംഗ് തകർത്ത് കടയിൽ എത്തിയ റക്കൂൺ ഷെൽഫിന്റെ താഴെ നിലയിലുണ്ടായിരുന്ന സ്കോച്ച് ബോട്ടിലുകളാണ് തകർത്തതിൽ ഏറെയും. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റക്കൂൺ കുപ്പികൾ പൊട്ടിച്ചതെന്നാണ് സിസിടിവി ക്യാമറ വിശദമാക്കുന്നത്.
37
നാൽക്കാലി 'കള്ളനെ' കണ്ടെത്തിയത് സിസിടിവിയിൽ
കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിസിടിവി ജീവനക്കാർ പരിശോധിച്ചത്. സിസിടിവിയിലാണ് നാൽക്കാലിയായ കള്ളനെ കണ്ടെത്തിയത്. വെള്ളമടിച്ചത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
റക്കൂണിനെയും വിൽപന തന്ത്രമാക്കി വിർജീനിയ ആൽക്കഹോൾ ബീവറേജ് കൺട്രോൾ അതോറിറ്റി. അവതരിപ്പിച്ചത് മൂന്ന് കോക്ടെയിൽ. റേ റാസ്കൽ സോർ, ത്രാഷ് പാണ്ട ഓൾഡ് ഫാഷൻഡ്, മിഡ്നൈറ്റ് മാസ്ക്ഡ് ജിൻ ഫിസ് എന്നിവയാണ് പുതിയ കോക്ടെയിലുകൾ.
57
കോക്ടെയിലുകളും ടീ ഷർട്ടുകളും പുറത്ത്
റക്കൂൺ കട തകർത്ത് ഒരാഴ്ചയ്ക്കുള്ളിലാണ് റക്കൂണിന്റെ പേരിൽ പുത്തൻ കോക്ടെയിൽ. റക്കൂണിന്റെ ചിത്രമടക്കമാണ് കോക്ടെയിലുകൾ അവതരിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും വിർജീനിയ ആൽക്കഹോൾ ബീവറേജ് കൺട്രോൾ അതോറിറ്റി പുറത്ത് വിട്ടിരുന്നു. റക്കൂണിന് വൈദ്യ പരിശോധന പൂർത്തിയാക്കി തുറന്ന് വിട്ടു. ഉത്തരവാദപരമായി മദ്യപിക്കുന്നതിന് റക്കൂണിന്റെ ചിത്രങ്ങളോട് കൂടിയ ടീ ഷർട്ടുകളും പുറത്തിറക്കി.
67
ശുചിമുറിയിൽ തളർന്ന നിലയിൽ റക്കൂണിനെ കണ്ടെത്തിയത് ജീവനക്കാർ
ശുചിമുറി തുറന്ന് നോക്കുമ്പോൾ നേരെ നിൽക്കാൻ പോലുമാവാതെ അവശ നിലയിൽ കിടക്കുന്ന റക്കൂണിനെയാണ്. ടോയ്ലെറ്റ് സീറ്റിനും ചവറ് കൂനയ്ക്ക് ഇടയിലാണ് റക്കൂൺ കിടന്നിരുന്നത്.
77
റസ്ക്യൂ കേന്ദ്രത്തിൽ മണിക്കൂറുകൾ ഉറങ്ങി 'മദ്യക്കള്ളൻ'
മൃഗസംരക്ഷണ പ്രവർത്തകർ രക്ഷപ്പെടുത്തിയ റക്കൂണിനെ ഹാനോവർ കൗണ്ടിയിലുള്ള റസ്ക്യൂ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെയും തിരിഞ്ഞും മറിഞ്ഞും മണിക്കൂറുകൾ കിടന്നുറങ്ങിയ റക്കൂണിനെ കാട്ടിലേക്ക് തുറന്ന് വിട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam