ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി

Published : Dec 08, 2025, 01:07 PM IST

കാനഡയുടെ മുൻ പ്രധാനമന്ത്രിയും ലിബറൽ പാർട്ടി നേതാവുമായ ജസ്റ്റിൻ ട്രൂഡോയുമായുള്ള പ്രണയം ഔദ്യോഗികമാക്കി പ്രഖ്യാപിച്ച് അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി. 

PREV
17
ഔദ്യോഗിക പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ

ഇൻസ്റ്റഗ്രാമിലാണ് കാറ്റി പെറി പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജസ്റ്റിൻ ട്രൂഡോയുമായി ഒരുമിച്ച് ചേ‍ർന്നു നിൽക്കുന്ന ചിത്രമാണ് കാറ്റി പെറി ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ജപ്പാനിൽ വച്ച് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോയും കാറ്റി പെറി പുറത്ത് വിട്ടിട്ടുണ്ട്.

27
മാസങ്ങളായുള്ള അഭ്യൂഹങ്ങൾക്ക് ഒടുവിൽ സ്ഥിരീകരണം

കാനഡയുടെ മുൻ പ്രധാനമന്ത്രിയുമായി കാറ്റി പെറി പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളുകളായി പ്രചരിച്ചിരുന്നു. ശനിയാഴ്ചയാണ് 202 മില്യൺ ആളുകൾ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആണ് ചിത്രം പങ്കുവച്ചിട്ടുള്ളത്.

37
കാറ്റിയുമായുള്ള ചിത്രം പങ്കുവച്ച് ട്രൂഡോയും

കാറ്റിയുമൊത്തുള്ള ചിത്രം ജസ്റ്റിൻ ട്രൂഡോയും റീ ഷെയർ ചെയ്തിരുന്നു. ഹാർഡ് ലോഞ്ച് എന്നാണ് ചിത്രങ്ങൾക്ക് വരുന്ന പ്രതികരണങ്ങളിൽ ഏറിയ പങ്കും. പ്രണയത്തേക്കുറിച്ച് ഇരുവരും ഇനിയും പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ വൈറലായത്. ഇതിന് അവസാനം വരുത്തിയാണ് കാറ്റി പെറി ബന്ധം ഔദ്യോഗികമാക്കിയത്.

47
പൊതുപരിപാടിയിൽ ആദ്യമായി എത്തിയത് ഒക്ടോബറിൽ

ഒക്ടോബറിലാണ് ഇരുവരും ഒന്നിച്ച് ഒരു പൊതുപരിപാടിയിൽ എത്തിയത്. ജൂലൈ മാസത്തിൽ ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. കാറ്റിയുടെ 41ാം പിറന്നാളിലാണ് പാരീസിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് കൈകൾ കോർത്ത് പിടിച്ച് എത്തിയത്.

57
13 ഗ്രാമി അവാർഡ് നേടിയ ഗായിക

2015 മുതൽ 2025 വരെ കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ ഈ വർഷം ആദ്യമാണ് രാജ്യ പ്രഖ്യാപിച്ചത്. 13 തവണ ഗ്രാമി അവാർഡ് നേടിയ കാറ്റി പെറി ഏഴ് സ്റ്റുഡിയോ ആൽബങ്ങളാണ് പുറത്തിറക്കിയത്.

67
ട്രൂഡോയുടെ ജപ്പാൻ സന്ദർശനത്തിൽ ഒപ്പം കാറ്റിയും

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെയും ഭാര്യ യൂക്കോയെയും സന്ദർശിക്കുന്നതിനിടെ ട്രൂഡോയ്‌ക്കൊപ്പം കാറ്റിയും ഉണ്ടായിരുന്നു. തന്റെ എക്സ് പോസ്റ്റിൽ ഗായികയെ ട്രൂഡോയുടെ പങ്കാളി എന്നാണ് കിഷിദ വിശേഷിപ്പിച്ചത്.

77
കാറ്റി പങ്കുവച്ചത് ജപ്പാൻ സന്ദർശന ചിത്രങ്ങൾ

ജസ്റ്റിൻ ട്രൂ‍ഡോയ്ക്ക് ഒപ്പം ഭക്ഷണം കഴിക്കുന്നതും ഒപ്പമുള്ളതുമായ ചിത്രങ്ങൾ ജപ്പാൻ സന്ദർശനത്തിന്റെ ഇടയിലുള്ളത്.

Read more Photos on
click me!

Recommended Stories