ചാനലില്‍ പോസ്റ്റ് ചെയ്ത രണ്ടാമത്തെ വീഡിയോയില്‍ റോഡില്‍ സ്ഫോടന ശേഷം അവശേഷിച്ച ലോഹ കഷ്ണം സൈനികന്‍ ചുഴിച്ച് പുറത്തെടുക്കുന്നതും കാണാമായിരുന്നു. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നതനുസരിച്ച്, ആയിരക്കണക്കിന് റഷ്യൻ കുഴിബോംബുകൾ കീവ്, ഖാർകിവ്, കിഴക്കൻ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, സുമി എന്നിവിടങ്ങളിൽ റഷ്യന്‍ സേന സ്ഥാപിച്ചിട്ടുണ്ട്.