ആക്രികടകളിൽ നിന്ന് വാങ്ങിയ വിളളൽ വീണ തകര ഷീറ്റുകളുടക്കിയാണ് പലരും വീടിന് മറതീർത്തിരിക്കുന്നത്. ചിലര്‍ മേൽക്കൂരകൾക്ക് ടാർപോളിൻ ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. ഒറ്റമുറി ഷെഡിനെ കിടപ്പ് മുറിയും അടുക്കളയുമായാണ് തിരിച്ചിരിക്കുന്നത്. ഒരു കട്ടിലിടാനുളള സ്ഥലം മാത്രമേ പലര്‍ക്കുമൊള്ളൂ. വീടുകള്‍ കുന്നിന്‍ ചെരുവിലായതിനാല്‍ മഴ ഒന്ന് പെയ്താല്‍ വെള്ളം കുടിലിനകത്ത് എത്തും. മഴക്കാലമായാല്‍ രാവും പകലും കാവലിരിക്കണം. സര്‍ക്കാര്‍ പുറമ്പോക്കിന് ചുറ്റുമുള്ള സ്വകാര്യവ്യക്തികളുടെ പറമ്പുകള്‍ കാട് പിടിച്ച് കിടക്കുന്നതിനാല്‍ ഇഴജന്തുക്കളും നിത്യ സന്ദര്‍ശകരാണ്. രോഗികളും വൃദ്ധരും വിധവകളും കൊച്ചു കുട്ടികളുമടങ്ങുന്ന ഇവരുടെ ജീവിതം സത്യത്തില്‍ അടച്ച് പൂട്ടപ്പെട്ടിരിക്കുന്നു. വൃദ്ധരുടെയും രോഗികളുടെയും മരുന്നുകള്‍ മുടങ്ങി. കുട്ടികള്‍ക്ക് നല്ല വസ്ത്രങ്ങളില്ല, പഠനസൌകര്യങ്ങളില്ല, ജോലിയില്ല. നല്ലൊരു കാറ്റില്‍ പറന്ന് പൊങ്ങാവുന്ന, മഴയില്‍ ചോര്‍ന്നൊലിക്കുന്ന തകരഷീറ്റിന്‍റെ മേല്‍ക്കൂരയ്ക്ക് താഴെ നാളെയെന്തെന്നറിയാതെ ആ പതിനാറ് കുടുംബങ്ങള്‍ നില്‍ക്കുന്നു. കരുതലില്ലാതെ , ഒപ്പം ആരൊക്കെയുണ്ടെന്നറിയാതെ ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona