രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് ; ഒറ്റനോട്ടത്തില്‍

Published : Jun 04, 2021, 06:15 PM ISTUpdated : Jun 04, 2021, 06:23 PM IST

ചെലവ് ചുരുക്കി, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സമഗ്രമായ പദ്ധതിയെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് അവതരണത്തിലേക്ക് കടന്നത്. കൊവിഡ് ഉണ്ടാക്കിയ അസാധാരണ സാഹചര്യവും പ്രതിസന്ധിയും കണക്കിലെടുത്ത് പുതിയ നികുതി നിർദ്ദേശങ്ങളൊന്നും ബജറ്റിലില്ല. എന്നാൽ, നികുതി നിര്‍ദ്ദേശങ്ങളില്ല എന്ന തീരുമാനം താൽകാലികം മാത്രമാകുമെന്ന സൂചനയും ധനമന്ത്രി നൽകുന്നു. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അത്ര സുഖകരമല്ലെന്നും ധനമന്ത്രി സൂചിപ്പിച്ചു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കടം വാങ്ങിയായാലും നാടിനെ രക്ഷിക്കുക എന്നതാണ് സമീപനമെന്നും ഇത് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. നികുതി, നികുതി ഇതര വരുമാനം എന്നിവ കൂട്ടി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്‍റെ തീരുമാനം. ഇതിന് ജനങ്ങൾ ഉത്സാഹം കാണിക്കണം. വ്യാപാരികളെ സമ്മര്‍ദ്ദത്തിലാക്കാൻ മുതിരില്ലെന്നും എന്നാല്‍, നികുതി വെട്ടിക്കുന്നവരെ നിലക്ക് നിര്‍ത്തുമെന്നും ധനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.  കൊവിഡ് പ്രതിസന്ധി മറികടന്നാൽ പുതിയ നികുതി നിർദ്ദേശങ്ങളെ കുറിച്ച് ആലോചിക്കും. ജനപങ്കാളിത്തത്തോടെ മാത്രമേ സര്‍ക്കാറിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകൂ. സര്‍ക്കാരിന് കൊടുക്കേണ്ട നികുതി എല്ലാവരും കൊടുക്കാൻ തയ്യാറായാൽ തന്നെ പ്രതിസന്ധി തീരുമെന്നും ധനമന്ത്രി പറയുന്നു.

PREV
112
രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് ; ഒറ്റനോട്ടത്തില്‍

കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാനും മൂന്നാം തരംഗത്തിന് തടയിടാനും ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികള്‍ക്കാണ് ബജറ്റില്‍ പ്രധാനമായും ഉന്നല്‍ നല്‍കിയിരിക്കുന്നത്. ഒപ്പം കൊവിഡ് കാരണം പ്രതിസന്ധിയിലായ വിവിധ മേഖലകള്‍ക്കുള്ള പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചു.

212

കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ സമഗ്ര പാക്കേജാണ് പ്രഖ്യാപിച്ചു. ഇതില്‍ ഇപ്പോഴത്തെ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടിയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ സബ്‍സിഡി എന്നിവയ്‍ക്കായി 8300 കോടി രൂപയുമാണ് മാറ്റിവെയ്‍ക്കുന്നത്. 

312

പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ നീക്കിവെക്കും. കൊവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തി. ഇതിൽ മിക്കവർക്കും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്.

412

ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കാനുമുള്ള പദ്ധതിയാണ് നോർക്ക സെൽഫ് എംപ്ലോയ്മെന്‍റ് സ്കീം. പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ പ്രവാസികള്‍ക്ക് ലഭ്യമാക്കും. ഇതിന്‍റെ പലിശ ഇളവ് നല്കുന്നതിനായാണ് 25 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.

512

തീരമേഖലക്ക് സമ​ഗ്ര പാക്കേജ് നടപ്പിലാക്കും. അതുപോലെ തന്നെ ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കും. അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കുന്ന പദ്ധതിക്ക് 5300 കോടി രൂപയോളം ചെലവ് വരും. നിലവില്‍ ഏകദേശം 50 കിലോമീറ്ററോളം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബിയില്‍ നിന്നുള്ള സഹായത്തോടെ പുരോഗമിക്കുന്നു. ലോകബാങ്ക്, നബാര്‍ഡ്, കിഫ്ബി തുടങ്ങിയ വിവിധ സ്രോതസ്സുകളിലൂടെ ഈ പദ്ധതിക്ക് സഹായം ലഭ്യമാക്കും.

612

ഏറ്റവും ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് ആദ്യഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി നൽകും. 2021 ജൂലൈ മാസം ഈ പ്രവർത്തി ടെണ്ടർ ചെയ്യാൻ കഴിയും. നാലു വർഷം കൊണ്ട് ഈ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. കോസ്റ്റൽ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ ഇതിനകം കിഫ്ബിയിൽ നിന്ന് അനുവദിച്ചു കഴിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്താരംഭിച്ച തീരദേശ സ്കൂളുകളുടെയും തീരദേശ മത്സ്യവിപണിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു.

712

ഈ പദ്ധതികൾ ഉൾപ്പെടെ ഏതാണ്ട് 11,000 വകാടി രൂപയുടെ വികസന പദ്ധതികൾ തീരദേശ മേഖലയിൽ വരുന്ന നാലു വർഷം കൊണ്ട് നടപ്പിലാക്കാൻ കഴിയും എന്ന് കരുതുന്നു. തീരദേശ സംരക്ഷണ പദ്ധതി തീരദേശ ഹൈവേ പദ്ധതി, വേ സൈ് സൌകര്യ പദ്ധതി എന്നിവ അടങ്ങുന്ന വികസന പാക്കേജ് തീരദേശ മേഖലക്ക് വലിയ സാന്പത്തിക ഉത്തേജനം നല്‍കും.

812

കുട്ടികളുടെ സ‍​‍​ർ​ഗവാസന പ്രൊത്സാഹിപ്പിക്കാനും കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും വിക്ടേഴ്സ് ചാനലിൽ സംവിധാനമൊരുക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ കൂടാതെ ഒ​ഗ്മെന്‍റ് റിയാലിറ്റി, വി‍ർച്വൽ റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കാൻ 10 കോടി വകയിരുത്തി. കുട്ടികൾക്ക് രണ്ട് ലക്ഷം ലാപ്പ്ടോപ്പുകൾ നൽകാൻ കെഎസ്എഫ്ഇ പ്രത്യേക പദ്ധതി നടപ്പാക്കും. യോ​ഗയും മറ്റു വ്യായാമമുറകളും ഉൾപ്പെടുത്തി ഫിസിക്കൽ എജ്യൂക്കഷൻ ക്ലാസുകളും വിക്ടേഴ്സ് ചാനലിൽ വരും. കുട്ടികളുടെ മാനസിക സംഘ‍ർഷം ലഘൂകരിക്കാൻ പ്രത്യേക പദ്ധതികൾ രൂപീകരിക്കും. ടെലി ഓൺലൈൻ സംവിധാനത്തിലൂടെ കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിം​ഗ് നൽകും. വിദ്യാഭ്യസമേഖലയെ പുനസംഘടിപ്പിക്കാൻ മാ‍​ർ​ഗനി‍ർ​ദേശം നൽകാൻ ഉന്നത അധികാര സമിതിയെ നിയമിക്കും. ശ്രീനാരാണയ​ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ പത്ത് കോടി നൽകും.

912

രണ്ട് ടൂറിസം സർക്യൂട്ടുകൾക്കായി ബജറ്റിൽ 50 കോടി വകയിരുത്തി. തസ്രാക്, ബേപ്പൂർ, പൊന്നാനി, തൃത്താല, തിരൂ‍ർ, ഭാരതപ്പുഴയുടെ തീരം എന്നിവയെ കോർത്തിണക്കി മലബാ‍ർ ലിറ്റററി സ‍ർക്ക്യൂട്ടിനും അഷ്ടമുടി കായൽ, മൺറോതുരുത്ത്, കൊട്ടാരക്കര, മീൻപുടിപ്പാറ, മുട്ടറപരുത്തിമല, ജഡായുപ്പാറ, തെന്മല, അച്ചൻകോവിലാ‍ർ എന്നിവയെ ബന്ധപ്പെടുത്തി ബയോഡൈവേഴ്സിറ്റി സർക്യൂട്ടും നടപ്പിലാക്കും. ആഭ്യന്തര വിനോദ സഞ്ചാരികളെ ആ​ഘ‍ർഷിക്കുകയാണ് ലക്ഷ്യം. ടൂറിസം വകുപ്പിന് മാ‍ർക്കറ്റിം​ഗിന് നിലവിലുള്ള നൂറ് കോടി രൂപയ്ക്ക് പുറമെയാണ് 50 കോടി രൂപ അധികമായി അനുവദിക്കുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെഎഫ്സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാ​ഹന സൗകര്യം ലഭ്യമാക്കും.

1012

ആദ്യഘട്ടം കൊല്ലം, കൊച്ചി തലശ്ശേരി മേഖലയിൽ ആരംഭിക്കും. ഇതിനായി അഞ്ച് കോടി അനുവദിക്കുന്നതായും ധനമന്ത്രി പറഞ്ഞു. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം പല സംരംഭങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിലേക്കായി സ‍ക്കാർ വിഹിതമായ 30 കോടി രൂപ വകയിരുത്തുന്നതായും ധന്മന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പ്രഖ്യാപിച്ചു.

1112

സംസ്ഥാന ബജറ്റിൽ വ്യാപാരികളെ പരിഗണിച്ചില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ സർക്കാർ കണ്ടു. പ്രളയ ദുരിതാശ്വാസ കാലത്ത് വ്യാപാരികൾ നൽകിയ സംഭാവനകൾ പരിഗണിച്ച് വ്യാപാരികളെ സഹായിച്ചില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസിറുദ്ദീൻ ആരോപിച്ചു. 
 
ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല അതിജീവനത്തിന് വേണ്ടി ബജറ്റിൽ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകളെന്ന് ഫെഡറേഷൻ വ്യക്തമാക്കി. 

1212

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു. സംസ്ഥാനത്തിന്‍റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും ഇതിൽ തുടർച്ചയില്ലാതായി കൊവിഡിന്‍റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.  ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, പദ്ധതികൾ നടപ്പാക്കുന്നതിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്നത് വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടു. ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായി പോയി. കടം വാങ്ങി മാത്രം ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കെ വി തോമസ് അഭിപ്രായപ്പെട്ടു. തീരദേശ ഹൈവേ നിർമ്മാണം നടപ്പാക്കുന്നത് തീരദേശവാസികളെ വിശ്വാസത്തിലെടുത്തു വേണം. അവരുടെ ജീവനോപാധിയും കിടപ്പാടവും സംരക്ഷിച്ചു വേണം ഹൈവേ നിർമിക്കാൻ. ഇക്കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും കെ വി തോമസ് പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories