നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്തിരിക്കുകയാണ് കേരളം.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടര വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. കൂട്ടം ചേര്‍ന്നുള്ള ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, സ്ത്രീക്കെതിരായ ആക്രമണം, സ്ത്രീക്കെതിരെ ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ബലംപ്രയോഗിച്ച് തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ ഭീഷണി, ക്രിമിനൽ ഗൂഢാലോചന, വ്യക്തിയുടെ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്