രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹൂൽ ഈശ്വറിന് വൻ തിരിച്ചടി. രൂക്ഷമായ വിമർശനങ്ങളോടെ രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജയിലിൽ തന്നെ കിടക്കട്ടെയെന്നും കോടതി
'തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജയിലിൽ തന്നെ കിടക്കട്ടെ'
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹൂൽ ഈശ്വറിന് വൻ തിരിച്ചടി. രൂക്ഷമായ വിമർശനങ്ങളോടെ രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജയിലിൽ തന്നെ കിടക്കട്ടെയെന്നും കോടതി പറഞ്ഞു
25
നിരാഹാരം പിൻവലിച്ചു
ഇതുവരെ യുവതിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് പറഞ്ഞ രാഹുൽ,അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്നും നിലപാട് മാറ്റി. ജയിലിലെ നിരാഹാര സമരത്തെ കോടതി വിമർശിച്ചതിന് പിന്നാലെ രാഹുൽ നിരാഹാരവും പിൻവലിച്ചു.
35
'പരാതിക്കാരിയെ വീഡിയോയിലൂടെ ലൈംഗികമായി അതിക്ഷേപിച്ചിട്ടില്ലെന്ന വാദം നലനിൽക്കില്ല'
പരാതിക്കാരിയെ വീഡിയോയിലൂടെ ലൈംഗികമായി അതിക്ഷേപിച്ചിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും ഏതെങ്കിലും ഒരു വാക്കോ വാചകമോ എടുത്ത് മാത്രമല്ല ഇക്കാര്യം പരിഗണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
വീഡിയോയുടെ മൊത്തം സ്വഭാവം കണക്കിലെടുത്ത് പരിശോധിക്കുമ്പോൾ, പരാതിക്കാരിയെ പോസ്റ്റിലൂടെ അവഹേളിച്ചുവെന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷണം.
55
'രാഹുൽ കസ്റ്റഡിയിൽ, ഫേസ്ബുക്കിൽ പോസ്റ്റുകൾ'
കസ്റ്റഡിയിൽ കഴിയുമ്പോഴും പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ സമാനമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അതിനാൽ ഇതൊരു സ്ഥിരം സംവിധാനമാണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്ന് കോടതി നിരീക്ഷണം.