കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ

Published : Dec 08, 2025, 09:45 AM IST

ദിലീപ് കേസിൽ അഭിഭാഷകനായെത്തിയ സീനിയർ അഡ്വ. ബി. രാമൻ പിള്ള നിയമവഴിയിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ദിലീപിന് ജാമ്യം നേടിക്കൊടുക്കുകയും വിചാരണയിലുടനീളം ശക്തമായ വാദങ്ങൾ ഉയർത്തുകയും ചെയ്ത രാമൻ പിള്ള, തെളിവ് നശിപ്പിച്ചെന്ന ആരോപണവും നേരിട്ടു.

PREV
16
അഡ്വ.രാമൻ പിള്ള, ദിലീപിൻ്റെ അഭിഭാഷകൻ

നിയമവഴിയിലെ സമസ്ത മേഖലളിലും മുദ്രപതിപ്പിച്ച സീനിയര്‍ അഭിഭാഷകന്‍ ബി.രാമന്‍ പിള്ളയാണ് ദിലീപിന്‍റെയും വക്കാലത്ത് ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ മറ്റൊരഭിഭാഷകനെ ഏല്‍പ്പിച്ച കേസ് രാമന്‍ പിള്ളക്ക് കൈമാറിയ ശേഷമാണ് 83 ദിവസത്തെ ജയിലിൽ കഴിഞ്ഞ ദിലീപിന് ജാമ്യം പോലും കിട്ടിയത്. ദിലീപിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാമന്‍പിളള ഉയര്‍ത്തിയ വാദങ്ങള്‍ പലകുറി പ്രോസിക്യൂഷനുമായുളള ഏറ്റുമുട്ടലില്‍ കലാശിച്ചു.

26
മള്ളൂർ വക്കീലും പത്തായിരം രൂപയും

മള്ളൂർ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്നും, കോടതിയിൽ മള്ളൂർ വാദിച്ചാൽ പുഷ്പം പോലെ ഇറങ്ങിവരാമെന്നുമുള്ള മള്ളൂർ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് സുപരിചിതമാണ്.

36
മള്ളൂരിൻ്റെ പിൻഗാമി...

കാലം മാറിയപ്പോൾ മള്ളൂർ ഗോവിന്ദപിള്ളയുടെ സ്ഥാനത്തേക്ക് എത്തിയ ആളാണ് രാമൻപിള്ളയെന്ന് തോന്നും. ഏത് കേസും ഏത് കോടതിയിലും രാമന്‍ പിള്ള വാദിച്ചാല്‍ പ്രതി പുഷ്പം പോലെ ഇറങ്ങിവരുമെന്നായി. ജാമ്യം ലഭിക്കാതെ തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞതോടെയാണ് 2017 ഓഗസ്റ്റ് നാലിന് ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായത്. ദിലീപ് ജയില്‍ മോചിതനായത് ഇതിന് ശേഷം

46
ദിലീപിനായി രാമൻപിള്ള നേരിട്ടെത്തി...

പ്രോസിക്യൂഷന്‍ തെളിവുകള്‍ പൊളിക്കാനും പ്രതിഭാഗത്തിന്‍റെ വാദങ്ങള്‍ കോടതിയില്‍ ശക്തമായി അവതരിപ്പിക്കാനും രാമന്‍ പിള്ള നേരിട്ടു തന്നെ വിചാരണ വേളയിലുടനീളം ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായി. സാക്ഷിമൊഴികള്‍ പൊളിച്ചടുക്കാന്‍ ക്രോസ് വിസ്താരത്തില്‍ രാമന്‍ പിള്ളയുടെ കൂര്‍മ ബുദ്ധി പല തവണ പ്രയോഗിച്ചു. വിചാരണ കോടതി മുതല്‍ സുപ്രിം കോടതി വരെ ദിലീപിന് വേണ്ടി നിരവധി ഹര്‍ജികളും , തടസ ഹര്‍ജികളും രാമന്‍ പിള്ള അസോസിയേറ്റ്സ് നിരവധി തവണ ഫയല്‍ ചെയ്തു.

56
രാമൻ പിള്ളക്കെതിരെ തിരിഞ്ഞ അന്വേഷണം

വിചാരണ മനപ്പൂര്‍വം നീട്ടിക്കൊണ്ടുപോകാനുള്ള ഇടപെടലുകളെന്ന് വിമര്‍ശനവും രാമന്‍ പിള്ളക്കെതിരെ ഉയര്‍ന്നു. ഒടുവില്‍ കേസില്‍ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് രാമന്‍ പിള്ള തന്നെ പ്രതിയാകുമെന്ന ഘട്ടമെത്തി. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളിലെ തെളിവുകള്‍ രാമന്‍ പിള്ളയും കൂട്ടരും സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്‍റെ സാന്നിധ്യത്തിൽ നശിപ്പിച്ചെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ ആരോപണം

66
ദിലീപിൻ്റെ വിധി, രാമൻപിള്ളയുടേതും

വർഷങ്ങളായി കേരളം ഉറ്റുനോക്കിയിരുന്ന കേസിൽ വിധിവരുമ്പോൾ അത് ദിലീപിന് ആശ്വാസമെങ്കിൽ രാമൻപിള്ളയുടെ അഭിഭാഷക ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലായി ഈ കേസ് മാറും

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Photos on
click me!

Recommended Stories