തദ്ദേശപ്പോരിലേക്കടുത്ത് കേരളം; മലയാളികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

Published : Dec 05, 2025, 04:23 PM ISTUpdated : Dec 05, 2025, 04:31 PM IST

ശബരിമല സ്വർണക്കൊള്ള, കോൺ​ഗ്രസ് എം എൽ എ രാഹൂൽ മാങ്കൂട്ടം പ്രതിയായ ലൈം​ഗിക പീഡനക്കേസുകൾ, കള്ളവോട്ട് ആരോപണം, തെരഞ്ഞെടുപ്പിനോടടുത്തുള്ള കേന്ദ്ര ഏജൻസികളുടെ വരവ് തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിലെ വലിയ ചർച്ച.

PREV
16
തെരഞ്ഞെടുപ്പ് ചൂടിൽ കേരളം

തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുകയാണ് കേരളം. മൂന്ന് മുന്നണികളും മറ്റ് സ്വതന്ത്ര്യ സ്ഥാനാ‌‍‍‌‍ർത്ഥികളും അവരുടെ പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. 2025 തദ്ദേശ തെരഞ്ഞെടുപ്പിന്റെ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളിലേക്ക്...

26
വോട്ടെടുപ്പ് 2 ദിവസങ്ങളിൽ

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുമുള്ള പൊതു തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി. ഡിസംബർ 9 ന് തെക്കൻ ജില്ലകൾ ആദ്യാഘട്ടമായും 11ന് വടക്കൻ ജില്ലകൾ രണ്ടാം ഘട്ടമായും വിധിയെഴുതും. തെരഞ്ഞെടുപ്പിനെ ആവേശപുർവ്വം വരവേൽക്കുകയാണ് മുന്നണികൾ. ഡിസംബർ 13 ന് വരുന്ന അഞ്ചുവർഷത്തേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതകളെ അറിയാം.

36
കണക്കുകൾ ഇങ്ങനെ..

941 ഗ്രാമപഞ്ചായത്തുകൾ - 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ - 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകൾ - 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികൾ - 3205 വാർഡുകൾ, 6 കോർപറേഷനുകൾ - 421 വാർഡുകൾ എല്ലാം തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഒക്ടോബർ 25 ലെ അന്തിമ വോട്ടർ പട്ടിക പ്രകാരം 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ ആകെ 2,84,30,761 വോട്ടർമാരുണ്ട്. പ്രവാസി പട്ടികയിൽ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ 2841 വോട്ടർമാരാണുളളത്.

46
പോളിങ് സ്റ്റേഷനുകൾ

വോട്ടെടുപ്പിനായി 33,746 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും. ത്രിതല പഞ്ചായത്ത് വാർഡുകളിലേക്ക് വോട്ട് രേഖപ്പെടുത്താൻ പഞ്ചായത്തുകളിൽ- 28,127-, മുനിസിപ്പാലിറ്റികളിൽ- 3604, കോർപറേഷനുകളിൽ- 2015 പോളിങ് സ്റ്റേഷനുകളാണുളളത്. ഒരു വോട്ടർ പഞ്ചായത്ത് തലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. വോട്ടിങ് മെഷീനുകളുടെ 50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുളളത്.

56
2020 ലെ തെരഞ്ഞെടുപ്പ് ഫലം

2020ൽ തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ 941 ഗ്രാമപഞ്ചായത്തുകളിൽ 514 എൽഡിഎഫ്, 377 യുഡിഎഫ്, 22 എൻഡിഎ, 28 മറ്റുള്ളവ. 152 എന്നിങ്ങനെ സീറ്റ് നേടിയിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 108 എൽ‍ഡിഎഫ്, 38 യുഡിഎഫ്, 6 മറ്റുള്ളവ. 14 ജില്ലാപഞ്ചായത്തുകളിൽ 11 എൽഡിഎഫ്, 3 യുഡിഎഫ്. 87 മുൻസിപ്പാലിറ്റികളിൽ 43 എൽഡിഎഫ്, 41 യുഡിഎഫ്, 2 എൻഡിഎ. 6 കോർപ്പറേഷനുകളിൽ 5 എൽഡിഎഫ് 1 യുഡിഎഫ് എന്നിങ്ങനെയാണ്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലമനുസരിച്ച്, കേരളത്തിലെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തിലും എൽ.ഡി.എഫിനാണ് ഭരണം.

66
ചൂടുപിടിച്ച ചർച്ചകൾ

ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിന്റുമായ എ പത്മകുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണർ എൻ വാസു എന്നിവരുടെ അറസ്റ്റ്, കോൺ​ഗ്രസ് എം എൽ എ രാഹൂൽ മാങ്കൂട്ടം പ്രതിയായ ലൈം​ഗിക പീഡന കേസുകളും, പാർട്ടിയിൽ നിന്നുള്ള പുറന്തള്ളലും, കള്ളവോട്ട് ആരോപണം, തെരഞ്ഞെടുപ്പിനോടടുത്തുള്ള കേന്ദ്ര ഏജൻസികളുടെ വരവ് തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്.

Read more Photos on
click me!

Recommended Stories