Published : Jul 04, 2020, 11:34 PM ISTUpdated : Jul 04, 2020, 11:38 PM IST
വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വെ ഇടതു തുടര്‍ഭരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണയിലും പിണറായി വിജയനാണ് കേരളം ശരിവയ്ക്കുകയെന്നും സര്‍വെ വ്യക്തമാക്കുന്നു. 27 ശതമാനം വോട്ടോടെ പിണറായി വിജയൻ പട്ടികയിൽ മുന്നിലെത്തിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുണച്ചത് 23 ശതമാനം പേരാണ്. ഉമ്മന്‍ചാണ്ടിക്ക് തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്തേക്ക് കെ കെ ശൈലജ ടീച്ചര്‍ കുതിച്ചെത്തിയപ്പോള്‍ രമേശ് ചെന്നിത്തലയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും പിന്നിലായി ചെന്നിത്തല. സര്‍വ്വെയിലെ പ്രധാന വിവരങ്ങള്‍ ചുവടെ ചിത്രങ്ങളിലൂടെ