രണ്ട് ജില്ലകളില്‍ 50 ലേറെ കൊവിഡ് മുക്തി, 7 ജില്ലകളില്‍ 10 ലേറെയും; രോഗലക്ഷണമുള്ള 403 പേരെ ആശുപത്രിയിലാക്കി

Web Desk   | Asianet News
Published : Jul 02, 2020, 06:54 PM ISTUpdated : Jul 02, 2020, 07:03 PM IST

ഇന്ന് 160 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 2088 ആയി. രോഗമുക്തിയില്‍ ഏറ്റവും ആശ്വാസമേകിയ ദിനം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് 202 പേര്‍ക്കാണ് കൊവിഡ് മുക്തി നേടാനായത്. രണ്ട് ജില്ലകളില്‍ 50 ലേറെ പേര്‍ക്ക് രോഗമുക്തി നേടാനായെന്നതും വലിയ ആശ്വാസമാണ്. മലപ്പുറത്ത് 57 ഉം , പാലക്കാട് 53 ഉം പേര്‍ക്കാണ് കൊവിഡ് മുക്തി നേടാനായത്. മലപ്പുറവും പാലക്കാടുമടക്കം 7 ജില്ലകളില്‍ പത്തിലേറെ പേര്‍ക്ക് രോഗമുക്തി നേടാനായി. കാസര്‍കോട് 23, തിരുവനന്തപുരം 15, കണ്ണൂര്‍ 14, ഇടുക്കി 13, എറണാകുളം 11 എന്നിങ്ങനെയാണ് രോഗമുക്തി. തൃശൂര്‍ 8, ആലപ്പുഴ 7, കോട്ടയം 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. സംസ്ഥാനത്താകെ 2638 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,78,099 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണം കാട്ടിയ 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

PREV
121
രണ്ട് ജില്ലകളില്‍ 50 ലേറെ കൊവിഡ് മുക്തി, 7 ജില്ലകളില്‍ 10 ലേറെയും; രോഗലക്ഷണമുള്ള 403 പേരെ ആശുപത്രിയിലാക്കി

കൊവിഡില്‍ കേരളം: ഇന്നത്തെ പ്രധാനസംഭവങ്ങള്‍ ചുവടെ

കൊവിഡില്‍ കേരളം: ഇന്നത്തെ പ്രധാനസംഭവങ്ങള്‍ ചുവടെ

221
321
421
521
621
721
821
921
1021
1121
1221
1321
1421
1521
1621
1721
1821
1921
2021
2121

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories