സംസ്ഥാനത്തെങ്ങും പ്രതിപക്ഷ പ്രതിഷേധം; വിരട്ടാന്‍ നോക്കേണ്ടെന്ന് വി ഡി സതീശന്‍

Published : Jun 14, 2022, 06:12 PM IST

സ്വർണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഇന്നലെ തലസ്ഥാന നഗരത്തില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളിലും കെപിസിസി ആസ്ഥാനത്തിന് നേരെയുണ്ടായ കല്ലെറിലും അക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനമൊട്ടുക്കും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ആര്‍എസ്പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം കുന്നുമ്മലിൽ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡ് ഉപരോധിച്ച പത്തോളം പേരെ  പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മലപ്പുറത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് മുബഷീര്‍.   

PREV
110
 സംസ്ഥാനത്തെങ്ങും പ്രതിപക്ഷ പ്രതിഷേധം;  വിരട്ടാന്‍ നോക്കേണ്ടെന്ന് വി ഡി സതീശന്‍

ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയി. റിയാസ് മുക്കോളി എന്നിവര്‍ മലപ്പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍പ്പങ്കെടുത്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ച് നടന്നു. ഇന്നലത്തെ സംഭവ വികാസങ്ങളുടെ തുടര്‍ച്ചയായി ഇടത് - വലത് മുന്നണി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് ഇന്നും പ്രശ്നങ്ങൾക്ക് കാരണം. 

 

210

പലയിടത്തും അക്രമങ്ങളും സംഘർഷവുമുണ്ടായി. പൊലീസ് കണ്ണീർ വാതകം അടക്കം പ്രയോഗിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസ് പാട് പെട്ടു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം അക്രമിച്ചെങ്കില്‍ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ വസതിയായ കന്‍റോൺമെന്‍റ് ഹൗസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

 

310

ഒരു പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലേക്ക് ഗുണ്ടകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി.ഡി.സതീശൻ പറഞ്ഞു. ഗുണ്ടകളെ വീട്ടിലേക്ക് വിട്ടാല്‍ താന്‍ പേടിക്കില്ല. പതിനായിരം പൊലീസിന്‍റെ സംരക്ഷണം തേടുന്ന പിണറായിയല്ല താനെന്നും സതീശൻ വ്യക്തമാക്കി. 

 

410

വിരട്ടാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയേ വിരളൂ. ഞങ്ങള്‍ വിരളില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ വീട്ടിൽ കയറിയവർക്ക് ജാമ്യവും സർക്കാറിനെതിരെ സമരം ചെയ്തവരെ തുറുങ്കിൽ അടക്കുകയും ചെയ്യുകയാണ്. ഇത് ഇരട്ട നീതിയാണെന്നും സതീശൻ ആരോപിച്ചു.

 

510

മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നവരെ തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ പറഞ്ഞു. തെരുവിൽ ഇനി ഡിവൈഎഫ്ഐ ഉണ്ടാവുമെന്നും മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കുമെന്നും ഷാജർ ആവര്‍ത്തിച്ചു. 

 

610

ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറിഞ്ഞിരുന്നു. ബോംബേറില്‍ ഓഫീസിന് കേടുപാടുണ്ടായി. അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്‍റെ ജനൽചില്ലുകൾ തകർത്തു. ഓഫീസിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകർത്തു. 

 

710

അക്രമം നടത്തിയത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു. അമ്പലപ്പുഴ പൊലീസിൽ നേതാക്കൾ പരാതി നൽകി. പേരാവൂർ മണ്ഡലം കോൺഗ്രസ് ഓഫീസും കൊടിമരവും രാത്രി തകർത്തു. ഇന്ന് രാവിലെയാണ് ഇത് കണ്ടെത്തിയത്. 

 

810

ഓഫീസിന്‍റെ ജനൽ ചില്ലുകളും അക്രമികൾ എറിഞ്ഞു തകർത്തു. നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത കേസിൽ നാല് സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

 

910

കോഴിക്കോട് ഏറാമല കുന്നുമ്മക്കരയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പുലർച്ചെ തീവെച്ച് നശിപ്പിച്ചു. ഓഫീസിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട അടൂരിൽ കോൺസ് ഓഫീസ് തല്ലി തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തു. 

 

1010

കാസർഗോഡ് നീലേശ്വരം ഹൗസിംഗ് കോളനിക്ക് സമീപം സ്ഥാപിച്ച  കെ കരുണാകരന്‍റെ പ്രതിമ ഇന്ന് രാവിലെ തകർത്ത നിലയിൽ കണ്ടെത്തി. ഇതിനിടെ ഇന്ന് രാവിലെ ക്ലിഫ് ഹൗസിന് സമീപം പ്രതിഷേധവുമായി എത്തിയ പത്തോളം മഹിളാ മോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

 

Read more Photos on
click me!

Recommended Stories