കര്‍ഷകര്‍ക്ക് ആപത്ത് മനസിലായിട്ടില്ല; രാജ്യം കോര്‍പ്പറേറ്റുകളുടെ കൈയില്‍ : രാഹുല്‍ ഗാന്ധി

First Published Jan 28, 2021, 1:12 PM IST

രാജ്യത്തെ കര്‍ഷകര്‍ക്ക് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ ആപത്ത് മനസിലായിട്ടില്ലെന്ന് വയനാട് എം പിയും കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങളുടെ ആപത്ത് മനസിലാക്കിയാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരും തെരുവിലിറങ്ങുമെന്നും വയനാട് നടന്ന പരിപാടിക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം ഒന്നോ രണ്ടോ കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ കോർപറേറ്റുകൾക്ക് വേണ്ടി പ്രധാനമന്ത്രി മോദി കർഷകരെ കൊള്ളയടിക്കാൻ കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.  

രാജ്യത്തെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ ആപത്തും ജനദ്രോഹവും കൃത്യമായി മനസിലായിട്ടില്ല. അത് തിരിച്ചറിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും തെരുവിലിറങ്ങുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
undefined
ക​ല്‍പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ല്‍പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ണ്‍വെ​ന്‍ഷ​ൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉ​ച്ച​ക്ക് 12 ന് ​ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ണ്‍വെ​ന്‍ഷ​ൻ രാഹുൽ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ( കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More ല്‍ ക്ലിക്ക് ചെയ്തു. )
undefined
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്.
undefined
ഇന്നലെ വണ്ടൂരിൽ വിവിധ നിർമാണ പ്രവൃത്തികളുടെ ഉദ്ഘടനത്തിനായി എത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജിമ ചെയ്ത് വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ മുഫീദ അഫ്ര ഏറെ പ്രശംസ പിടിച്ച് പറ്റി.
undefined
രണ്ടു ദിവസത്തെ പരിപാടികൾക്കായി നിലമ്പൂർ മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധി എം.പിയുമായി കോൺഗ്രസ്​, മുസ്​ലിം ലീഗ്​ നേതാക്കൾ കൂടിക്കാഴ്​ച നടത്തിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ വെച്ച് കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുമായി അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തി.
undefined
undefined
കൂടിക്കാഴ്ചയിൽ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായാണ് വാര്‍ത്തകള്‍ വന്നിരുന്നു. രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു.
undefined
എന്നാല്‍ സീറ്റ് വിഭജനം ചർച്ചയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, എം.എം. ഹസൻ, മുസ് ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് അടക്കമുള്ളവർ രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായെത്തിയിരുന്നു.
undefined
ഇന്ന് ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​ന് അ​മ്പ​ല​വ​യ​ല്‍ കാ​ര്‍ഷി​ക​ ഗ​വേ​ഷ​ണ ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ട്ടി​ക​ജാ​തി ക​ര്‍ഷ​ക​ര്‍ക്കു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം നിർവഹിക്കും. 2.45ന് ​മീ​ന​ങ്ങാ​ടി സെൻറ് പീ​റ്റേ​ഴ്‌​സ് ആ​ൻ​ഡ് സെൻറ് പോ​ള്‍സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന 'കാ​റ്റ​ലി​സ്​​റ്റ് 2021' വി​ദ്യാ​ഭ്യാ​സ ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​ന​വും രാഹുൽ നിർവഹിക്കും.
undefined
undefined
click me!