കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം; പുതുപ്പള്ളിയില്‍ കര്‍ഷകര്‍ക്കായി ഉമ്മന്‍ചാണ്ടിയുടെ പദയാത്ര

First Published Jan 6, 2021, 1:04 PM IST

കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ പദയാത്ര. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയില്‍ നിന്ന് രാവിലെ 8.30 ആരംഭിച്ച പദയാത്ര ഉച്ചയ്ക്ക് പുതുപ്പള്ളി നഗരത്തില്‍ അവസാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരത്തില്‍ പങ്ക് ചേരും. നിരവധി ട്രക്റ്ററുകള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിന്‍റെ പദയാത്ര. എന്നാല്‍, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടെ മടങ്ങി വരവാണ് പദയാത്രയുടെ ലക്ഷ്യമെന്ന വാദവും ഉയര്‍ന്നു. പുതുപ്പള്ളിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ആകാശ് പുതുപ്പള്ളി. 

ദില്ലിയില്‍ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പദയാത്രയുടെ ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
undefined
സംസ്ഥാന സര്‍ക്കാര്‍ നിയമസഭ കൂടി ബില്ലിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കി. കൊള്ളാം. പക്ഷേ, പ്രമേയം മാത്രം പോരാ. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ ആ സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലെന്ന നിയമം പാസാക്കിയെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
undefined
അതുപോലെ കേരള നിയമസഭയും കാര്‍ഷിക ബില്ലുകള്‍ കേരളത്തിന് ബാധകമല്ലെന്ന നിയമം പാസാക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
undefined
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതുമായൊന്നും ഈ പദയാത്രയ്ക്ക് ബന്ധമില്ല. കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുകയാണ് പദയാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
undefined
എന്നാല്‍, പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പദയാത്രയ്ക്ക് പിന്നില്‍ ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മന്‍ ചാണ്ടി നേതൃനിരയിലേക്ക് മടങ്ങിവരണം എന്ന് ഘടക കക്ഷികള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
undefined
undefined
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ്, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ഉയര്‍ത്തിയിരുന്നു.
undefined
കാര്‍ഷിക ബില്ലിനെതിരെയുള്ള കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ ആദ്യ പ്രതിഷേധം ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ വച്ച് ആരംഭിച്ചത് ഇത്തരമൊരു സന്ദര്‍ഭത്തിലാണെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
undefined
undefined
പുതുപ്പള്ളിയിലെ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തിച്ചേരും. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കങ്ങളില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നുള്ള സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു.
undefined
കഴിഞ്ഞ അമ്പത് വര്‍ഷമായി പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് ഉമ്മന്‍ ചാണ്ടിയാണ്. എന്നാല്‍ ഇതിനിടെ ആദ്യമായി പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകള്‍ കോണ്‍ഗ്രസിനെ കൈവിട്ടു.
undefined
1970 ല്‍ രണ്ട് തവണ എംഎല്‍എയായിരുന്ന ഇ എം ജോര്‍ജിനെ (സിപിഐഎം) പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി നിയമസഭാമണ്ഡലം കോണ്‍ഗ്രസിന് വേണ്ടി പിടിക്കുന്നത്. തുടര്‍ന്ന് നടന്ന പതിനൊന്ന് തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയോടൊപ്പമായിരുന്നു പുതുപ്പള്ളി നിയമസഭാമണ്ഡലം.
undefined
ഇതിനിടെ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനേറ്റ ക്ഷീണം മറികടക്കാനുള്ള ശക്തിപ്രകടനം കൂടിയാണ് കോണ്‍ഗ്രസിന്‍റെ പദയാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്.
undefined
click me!