കൊച്ചിയെ ആശങ്കയിലാഴ്ത്തി ബ്രോഡ് വേയിലെ അഗ്നിബാധ; നാല് കടകള്‍ കത്തി നശിച്ചു

First Published May 27, 2019, 1:05 PM IST

കൊച്ചി ന​ഗരത്തിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ ബ്രോഡ് വേ മാർക്കറ്റിൽ വൻതീപിടുത്തം. രാവിലെ പത്ത് മണിയോടെ ആരംഭിച്ച തീപിടുത്തം അ​ഗ്നിരക്ഷാസേനയുടെ കഠിനപ്രയത്നത്തിന്റെ ഫലമായി 12 മണിയോടെ ആണ് പൂർണമായും ഇല്ലാതാക്കാൻ സാധിച്ചത്. നാല് കടകൾ അ​ഗ്നിബാധയിൽ പൂർണമായും കത്തി നശിച്ചു. അ​ഗ്നിബാധയെ തുടർന്ന് ബ്രോഡ് വേയിലും മേനകാ ജം​ഗക്ഷനിലും കൊച്ചി ന​ഗരത്തിന്റെ മറ്റു ഭാ​ഗങ്ങളിലും കടുത്ത ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു. സംഭവത്തിൽ പൊലീസും ജില്ലാ ഭരണകൂടവും ഔദ്യോ​ഗിക അന്വേഷണം ആരംഭിച്ചു.രാവിലെ പത്ത് മണിയോടെ ക്ലോത്ത് ബസാറിലെ സികെ ശങ്കുണി നായർ ഹാർഡ് വേഴ്സ്, കെസി അപ്പു ആൻഡ് സൺസ് എന്നീ സ്ഥാപനങ്ങളിലാണ് തീ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വൈകാതെ തന്നെ ഭദ്ര ടെക്സ്റ്റൈൽസ് എന്ന ഓൾസെയിൽ തുണിക്കടയിലേക്കും തീ പടർന്നു. ഇതോടെ ഈ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന  മൂന്ന് നില കെട്ടിട്ടാമാകെ കത്താൻ ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ക്യാമറാമാന്‍ ഷെഫീഖ് അഹമ്മദ് പകര്‍ത്തിയ ബ്രോഡ് വേയിലെ അഗ്നിബാധയുടെ ദൃശ്യങ്ങളിലേക്ക്....

കൊച്ചി ബ്രോഡ് വേയിലുണ്ടായ തീപിടുത്തം.ഫോട്ടോ:ഷെഫീഖ് ബിന്‍ അഹമ്മദ്.
undefined
കൊച്ചി ബ്രോഡ് വേയിലുണ്ടായ തീപിടുത്തതിന്‍റെ ദൃശ്യങ്ങള്‍. രാവിലെ പത്ത് മണിയോടെയാണ് ബ്രോഡ് വേയിലെ ക്ലോത്ത് ബസാറില്‍ അഗ്നിബാധുയണ്ടായത്.
undefined
പന്ത്രണ്ടോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബ്രോഡ് വേയില്‍ എത്തി. ഇടയ്ക്ക് അടുത്തുള്ള ഗോഡൗണിലേക്ക് തീ പടര്‍ന്നെങ്കിലും അഗ്നിരക്ഷാ സേനയുടെ സാഹസികമായ ഇടപെടലിനെ തുടര്‍ന്ന് തീ നിയന്ത്രിക്കാന്‍ സാധിച്ചു.
undefined
ക്ലോത്ത് ബസാറിലെ സികെ ശങ്കുണി നായർ ഹാർഡ് വേഴ്സ്, കെസി അപ്പു ആൻഡ് സൺസ് എന്നീ സ്ഥാപനങ്ങളിലാണ് തീ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വൈകാതെ തന്നെ ഭദ്ര ടെക്സ്റ്റൈൽസ് എന്ന ഓൾസെയിൽ തുണിക്കടയിലേക്കും തീ പടർന്നു. ഇതോടെ ഈ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിട്ടാമാകെ കത്താൻ ആരംഭിച്ചു.
undefined
ഒരു അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥത്തിന് രക്ഷാപ്രവര്‍ത്തനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതൊഴിച്ചാല്‍ വേറെ ആര്‍ക്കും അഗ്നിബാധയില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ല.
undefined
ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് അഗ്നിബാധയിലുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബ്രോഡ് വേയിലെ കടകളില്‍ ആവശ്യമായ അഗ്നിരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ തുടക്കത്തില്‍ തന്നെ തീ കെടുത്താനായില്ല. ബ്രോഡ് വേയിലെ റോഡില്‍ വ്യാപാരികള്‍ നടത്തിയ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അപകടസാധ്യത വര്‍ധിപ്പിച്ചു. വളരെ കഷ്ടപ്പെട്ടാണ് ഇടുങ്ങിയ വഴിയിലൂടെ അഗ്നിരക്ഷായൂണിറ്റുകള്‍ സ്ഥലത്ത് എത്തിയത്.

click me!