ഭരണഘടനാ സംരക്ഷണത്തിന് കണ്ണിചേര്‍ന്ന് കേരളം; ചിത്രങ്ങള്‍

First Published Jan 26, 2020, 11:02 PM IST

രാജ്യം 71 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി കേരളത്തിലെ ഭരണകക്ഷിയായ എല്‍ഡിഎഫ് ഇന്നലെ മനുഷ്യ മഹാശൃംഖല നിര്‍മ്മിച്ചു. കാസർകോട് മുതൽ കളിയിക്കാവിള വരെ തീര്‍ത്ത മനുഷ്യ മഹാശൃംഖലയില്‍ എഴുപത് ലക്ഷം പേർ പങ്കെടുത്തെന്ന് കരുതുന്നു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് സിപിഎം മനുഷ്യ മഹാശൃംഖല തീര്‍ത്തത്. നാല് മണിക്ക് ആരംഭിച്ച മനുഷ്യ മഹാശൃംഖലയില്‍ എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായി. 

കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്. എംഎ ബേബിയായിരിന്നു മനുഷ്യ മഹാശൃംഖലയിലെ അവസാന കണ്ണി. ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം വലിയ ജനപിന്തുണയോടെയായിരുന്നു മനുഷ്യമഹശൃംഖല നടന്നത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേര്‍ന്നു. സമസ്‍ത എപി വിഭാഗം നേതാക്കളും കാസര്‍കോട് വച്ച് ശൃംഖലയില്‍ ചേരുന്നു. ഭിന്നശേഷിക്കാരും വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളും മടക്കം ആബാലവൃദ്ധം ജനങ്ങള്‍ ചങ്ങലകണ്ണികളായ മനുഷ്യമഹാ ശൃംഖലയുടെ ചങ്ങലക്കണ്ണികള്‍ കാണാം.

ഭരണഘടനാ ആമുഖം വായിച്ച് നാല് മണിക്കാണ് തിരുവനന്തപുരത്ത് പരിപാടി ആരംഭിച്ചത്. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തു.
undefined
കേന്ദ്രവിരുദ്ധ സമരങ്ങളിൽ ആദ്യം മുഖ്യമന്ത്രിയുമായി കൈകോർത്ത യുഡിഎഫ്  മനുഷ്യ ശൃംഖയെ എതിർത്തിരുന്നു. സർക്കാർ സംവിധാനങ്ങൾ  ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമർശനം.
undefined
സിപിഎം പ്രതീക്ഷിച്ച പോലെ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം മനുഷ്യമഹാ ശൃംഖലയ്ക്കുണ്ടായിരുന്നു.
undefined
വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിവന്ന വധൂവരന്മാര്‍ ചങ്ങലയിലെ തിളക്കമുള്ള കണ്ണികളായി.
undefined
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാ പ്രതിഷേധത്തിനാണ് കേരളത്തിന്‍റെ തെരുവോരങ്ങള്‍ സാക്ഷ്യം വഹിച്ചത്.
undefined
ഭിന്നശേഷിക്കാരും ഭരണഘടനാ സംരക്ഷണത്തിനായി മനുഷ്യമഹാ ശൃംഖലയില്‍ കണ്ണികളായി.
undefined
പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,  എംവി ഗോവിന്ദൻ, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും അണിനിരന്നു.
undefined
സംവിധായകൻ കമൽ, ഭാഗ്യലക്ഷ്മി, സി എസ് ചന്ദ്രിക തുടങ്ങി ഒട്ടേറെ പേര്‍ പാളയത്ത് മനുഷ്യമഹാശൃംഖലക്കെത്തി. ഭാര്യ കമലയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കുടുംബ സമേതമാണ് പിണറായി വിജയൻ പ്രതിഷേധത്തിനെത്തിയത്.
undefined
യു.ഡി.എഫും മുസ്ലിം ലീഗും നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും അവരെ തുണക്കുന്ന സമുദായ സംഘടനകളെ മനുഷ്യശൃംഖലയില്‍ പങ്കെടുപ്പിക്കാനായത് സര്‍ക്കാരിനും അത് വഴി സി.പി.എമ്മിനും രാഷ്ട്ട്രീയ നേട്ടമായി.
undefined
ഇകെ സുന്നി,മുജാഹിദ് ക്രൈസ്തവവിഭാഗങ്ങളാണ് യു.ഡി.എഫിനോടുള്ള വിധേയത്വം മറന്ന് കണ്ണിയില്‍ പങ്കാളികളായത്.
undefined
പൗരത്വനിയമഭേദഗതിയില്‍  സര്‍ക്കാരും സി.പി.എമ്മും നടത്തുന്ന സമരങ്ങളെ ന്യൂനപക്ഷങ്ങള്‍ മാനിക്കുന്നു എന്നതിന് തെളിവായി മനുഷ്യമഹാശൃംഖലയിലെ ന്യൂനപക്ഷ പങ്കാളിത്തം.
undefined
കോഴിക്കോട് നടന്ന മനുഷ്യശൃംഖലയില്‍ ലീഗ് വോട്ട് ബാങ്കിന്റെ നട്ടെല്ലായ മുജാഹിദ്  ഇകെ സുന്നി നേതാക്കള്‍ തന്നെ നേരിട്ട് പങ്കെടുത്തു.
undefined
വിയോജിപ്പുകള്‍ മാറ്റിവെക്കണ് പ്രസംഗത്തിനിടെ ഇകെ സുന്നി നേതാക്കള്‍ പറഞ്ഞത് ഫലത്തില്‍ ലീഗിന് താക്കീതുമായി. എന്നാല്‍ മലപ്പുറത്ത് പ്രമുഖ സുന്നി നേതാക്കളൊന്നുമെത്തിയില്ല എന്നത് ലീഗിന് ആശ്വാസമായി.
undefined
സിപിഎമ്മിനോട് അടുപ്പം പുലര്‍ത്തുന്ന എപി സുന്നി നേതാക്കള്‍ മിക്കയിടങ്ങളിലും ശൃംഖലയില്‍ സജിവമായി പങ്കെടുത്തു.
undefined
തെക്കന്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെ മുഖമായ പാളയം ഇമാം ശൃംഖലയില്‍ അണിചര്‍ന്നതും ശ്രദ്ധേയമായി.
undefined
മധ്യകേരളത്തില്‍ കൊച്ചി, തൃശൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ക്രൈസ്തവസഭാനേതാക്കളും കന്യാസ്ത്രീകളും വൈദികരും ശൃംഖലയില്‍ പങ്കാളികളായി.
undefined
പൗരത്വനിയമഭേദഗതി പ്രശ്നത്തില്‍ സര്‍ക്കാരും സിപിഎം നടത്തുന്ന സമരങ്ങളോട് ന്യൂനപക്ഷങ്ങള്‍  കാണിക്കുന്ന അനുഭാവം യുഡിഎഫിന് തലവേദനയാകും.
undefined
ഇപ്പോള്‍ കാണിക്കുന്ന അനുഭാവം തെരഞ്ഞെടുപ്പ് വരെ നീണ്ടാല്‍ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് അവര്‍ക്ക് ആശങ്കയുണ്ട്.
undefined
സമരത്തിന്‍റെ കാര്യത്തില്‍ ലീഗും കോണ്‍ഗ്രസും സര്‍ക്കാരുമായി ഇടഞ്ഞത് ഈ രാഷ്ട്രീയത്തകര്‍ച്ച മുന്നില്‍ കണ്ടാണ്.
undefined
പൗരത്വനിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് കേരളത്തിൽ സംഘടിപ്പിച്ച മനുഷ്യശൃംഖലയ്ക്ക് ഐക്യദാർഢ്യവുമായി ദില്ലി കേരള ഹൗസിന് മുന്നിലും മനുഷ്യശൃംഖല തീര്‍ത്തു.
undefined
human chain
undefined
ജലീലും ശ്രീമതിയും മനുഷ്യമഹാ ശൃംഖലയ്ക്ക് നേതൃത്വം കൊടുക്കുന്നു.
undefined
ഇന്ത്യയുടെ ഭരണഘടനാ സംരക്ഷണത്തിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മലയാളികള്‍ മനുഷ്യമഹാ ശൃംഖല തീര്‍ത്തത് വ്യത്യസ്തമായി.
undefined
മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്ത ആഷിഖ് അബു ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയെന്ന് പ്രതികരിച്ചു.
undefined
സമരത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നു. സമരത്തിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ഇടപ്പള്ളിയിലാണ് ആഷിഖ് അബു  മനുഷ്യ മഹാശൃംഖലയുടെ കണ്ണിയായത്.
undefined
human chain
undefined
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്‍റെ സംയുക്ത പ്രതിഷേധത്തിന് വേദിയായ പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ മനുഷ്യ മഹാശൃംഖലയിൽ അണിചേര്‍ന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും  എംവി ഗോവിന്ദൻ, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും പാളയത്താണ് അണിനിരന്നത്.
undefined
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മനുഷ്യമഹാ ശൃംഖലയില്‍ കണ്ണികളായപ്പോള്‍.
undefined
human chain
undefined
human chain
undefined
human chain
undefined
കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ ഒരൊറ്റ ചങ്ങലയായി ഇടതുപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോട് ആ പ്രതിഷേധത്തിന്‍റെ ഭാഗമാകാന്‍ മാവോയിസ്റ്റ് എന്ന് ആരോപിച്ച് കേരളാ പൊലീസ് അറസ്റ്റ് ചെയ്ത താഹയുടെ ഉമ്മയും സഹോദരനും എത്തി. ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് യു എ പി എ പ്രകാരം മകന്‍ താഹ ഫസല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുമ്പോഴും, ഇടതുപക്ഷത്തിന്‍റെ ചെങ്കൊടിക്ക് കീഴില്‍ പ്രതിഷേധ ചങ്ങലയാകാന്‍ ജമീല കരളുറപ്പോടെയെത്തിയത് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്.
undefined
click me!