ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ അറിയിച്ചു. തുടർന്ന് 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റേതാണ്.
എന്താണ് തെരഞ്ഞെടുപ്പിലെ നിശബ്‌ദ പ്രചാരണം? ഈ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം
വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
29
പൊതുയോഗങ്ങൾ പാടില്ല
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ അതായത് ഈ നിശബ്ദ പ്രചാരണത്തിന്‍റെ 48 മണിക്കൂർ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല.
39
മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങള്‍ പാടില്ല
മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ പാടില്ല. നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. വാഹന പ്രചാരണങ്ങളും അവസാനിപ്പിക്കണം.
49
ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ പാടില്ല
ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ അല്ലെങ്കിൽ വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവയ്ക്കും നിരോധനമുണ്ട്.
59
ടെലിവിഷൻ, സിനിമ
ടെലിവിഷൻ, സിനിമ അല്ലെങ്കിൽ മറ്റ് സമാന ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.
69
റേഡിയോ
റേഡിയോ വഴിയുള്ള പ്രചാരണങ്ങൾക്കും ഈ നിരോധനം ബാധകമാണ്.
79
സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ വഴിയും വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ ഈ 48 മണിക്കൂർ സമയത്ത് പാടില്ല.
89
പത്ര പരസ്യം
വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമാണ്.
99
മണ്ഡലം വിട്ടു പോകേണ്ടതാണ്
മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam