സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 415 ആയി ഉയര്‍ന്നു. നാട്ടില്‍ മടങ്ങിയെത്തിവര്‍ക്കാണ് രോഗം കൂടുതലായും സ്ഥിരീകരിച്ചതെന്നതിനാല്‍ ആശങ്ക കുറവാണെങ്കിലും സാമൂഹികവ്യാപന സാധ്യത തള്ളികളയാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹിക വ്യാപനത്തിന്‍റെ വക്കിലാണ് നമ്മളെന്നായിരുന്നു പിണറായി പറഞ്ഞുവച്ചത്. പലയിടത്തും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്നും ക്വാറന്‍റീന്‍ പാലിക്കാത്ത സാഹചര്യമുണ്ടെന്നും, ഇവ തിരുത്തപെടേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. നിയമനടപടികള്‍ കര്‍ക്കശമാക്കി ഇവ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു