Published : Aug 11, 2020, 09:00 PM ISTUpdated : Aug 11, 2020, 10:15 PM IST
സംസ്ഥാനത്തെ കൊവിഡ് പ്രതിദിന കണക്ക് ആയിരത്തഞ്ഞൂറിനടുത്തെത്തി നില്‍ക്കുകയാണ്. ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിനിടയിൽ രോഗമുക്തി ഉയരുന്നത് ആശ്വാസം പകരുന്നതാണ്. 1426 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കൊവിഡ് ആശങ്ക അകലുന്നല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നിരവധി വിഷയങ്ങളില്‍ ഇന്ന് നിലപാട് അറിയിച്ചിരുന്നു. അക്കൂട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരവും പിണറായി ചൂണ്ടികാട്ടി. അടുത്ത അക്കാദമിക് വർഷം സീറോ അക്കാദമിക് വർഷമാക്കണമെന്ന ചർച്ച ദേശീയ തലത്തിൽ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അധ്യയനവും പരീക്ഷയും ഒഴിവാക്കാനാണ് ഉദ്ദേശം. യുജിസി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ സർവ്വകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമസ്റ്റർ ഓൺലൈൻ വഴിയാണ് പൂർത്തിയാക്കിയത്. എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിന്‍റെ ഭാഗമാകും. ക്ലാസുകൾ ഉടനെ തുടങ്ങാനാവില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസാരംഭിക്കാമെന്ന നിർദ്ദേശം വന്നു. സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. വിശദമായ ചർച്ചയ്ക്ക് ശേഷം ഷിഫ്റ്റ് അടിസ്ഥാനത്തിലെ ക്ലാസിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിന്‍റെ പുതിയ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കും. ത്രിവത്സര-പഞ്ചവത്സര കോഴ്സുകളിലേക്ക് 60 വിദ്യാർത്ഥികൾ അടങ്ങിയ ബാച്ചിനേ അംഗീകാരം നൽകു എന്ന് ബാർ കൗൺസിൽ നിലപാട്. സർക്കാർ കോളേജുകളിൽ 240 സീറ്റുകൾ നഷ്ടമാകും. അഡീഷണൽ ബാച്ച് തുടങ്ങി ഇത് നികത്തും. ഫലത്തിൽ സീറ്റ് കുറയില്ല, കൂടുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചിത്രങ്ങളിലൂടെ ചൂവടെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam