ഒരു ദിനം, ആറ് ജില്ലകളില്‍ 20 ലേറെ രോഗികള്‍, 10 ജില്ലകളില്‍ 10 ലേറെ; 377 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി

Web Desk   | Asianet News
Published : Jul 05, 2020, 08:24 PM ISTUpdated : Jul 06, 2020, 09:12 AM IST

കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2228 ആയി. ഇതുവരെ 3174 പേർ രോഗമുക്തി നേടി. 24 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. 6 പ്രദേശങ്ങളെ ഒഴിവാക്കി.   പത്ത് ജില്ലകളില്‍ പത്തിലേറെ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതില്‍ തന്നെ ആറ് ജില്ലകളില്‍ ഇരുപതിലേറെ പുതിയ രോഗികളുണ്ട്. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 29 പേര്‍ക്കാണ് പുതുതായി രോഗം പിടിപെട്ടത്. കാസര്‍ഗോഡ് 28, തിരുവനന്തപുരം 27, മലപ്പുറം 26, കണ്ണൂര്‍ 25, കോഴിക്കോട് 20, ആലപ്പുഴ 13, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, കൊല്ലത്ത് 10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, പത്തനംതിട്ടയില്‍ 3 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,939 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2944 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണം കാട്ടിയ 377 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ പ്രധാനസംഭവങ്ങള്‍ ചുവടെ

PREV
134
ഒരു ദിനം, ആറ് ജില്ലകളില്‍ 20 ലേറെ രോഗികള്‍, 10 ജില്ലകളില്‍ 10 ലേറെ; 377 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി
234
334
434
534
634
734
834
934
1034
1134
1234
1334
1434
1534
1634
1734
1834
1934
2034
2134
2234
2334
2434
2534
2634
2734
2834
2934
3034
3134
3234
3334
3434
click me!

Recommended Stories