Published : Jul 19, 2020, 08:45 PM ISTUpdated : Jul 19, 2020, 08:52 PM IST
കേരളത്തില്‍ 821 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായിരം പിന്നിട്ടു. മൊത്തം 7063 പേരാണ് കേരളത്തിലെ വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്. കേരളത്തില്‍ ഇതുവരെ 12480 പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ഇതില്‍ 5373 പേര്‍ ഇതുവരെ രോഗമുക്തി നേടി. 42 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7309 പേര്‍ ആശുപത്രികളിലുമാണ്. അതേസമയം നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണം കാട്ടിയ 866 പേരെ കൂടി ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡില്‍ കേരളം: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങള്‍ ചുവടെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam