സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 6413 ആയി. 11659 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 204 പേർ രോഗമുക്തരായി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,73,932 പേരാണ്. നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണം കാട്ടിയ 1,053 പേരെ കൂടി ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 285 ആയിരുന്നു. മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam