ജലീല്‍ നടത്തിയത് വന്‍ പ്ലാനിംഗ്; കണ്ണുവെട്ടിക്കാന്‍ നേരം പുലരും മുമ്പ് എന്‍ഐഎ ഓഫീസിലെത്തി

First Published Sep 17, 2020, 10:49 AM IST

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മൂന്നാമത്തെ ചോദ്യം ചെയ്യലിനായി എത്താന്‍ മന്ത്രി കെ ടി ജലീല്‍ നടത്തിയത് വന്‍ പ്ലാനിംഗ്. പത്രക്കാരുടെ കണ്ണുവെട്ടിക്കാനായി ആലുവ മുൻ എംഎൽഎയുടെ കാറിലാണ് എന്‍ഐഎ ഓഫീസിലേക്ക് കെ ടി ജലീല്‍ എത്തിയത്. മന്ത്രി കെ ടി ജലീല്‍ പുലര്‍ച്ചെ 1.30  ന് തന്നെ നേരിട്ട് വിളിച്ച് വാഹനം ആവശ്യപ്പെടുകയായിരുന്നുവെന്ന്‌ മുന്‍ എംഎല്‍എ എ എം യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ തന്നെ കളമശ്ശേരി റസ്റ്റ്‌ ഹൗസിൽ വാഹനമെത്തിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. എന്‍ഐഎ ഓഫീസിലേക്ക് പോകുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നുവെന്നും എ എം യൂസഫ് പറഞ്ഞു.

ഇത്തവണയും മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ കെ ടി ജലീല്‍ ആവുംവിധം ശ്രമിച്ചു. അതിനായി വലിയ ആസൂത്രണവും മന്ത്രി നടത്തി. അതിനായി അര്‍ധരാത്രി തന്നെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു.
undefined
എല്ലാവരും കണ്ണുവെട്ടിച്ച് എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി മടങ്ങി പോകാനായിരുന്നു ജലീല്‍ നീക്കം നടത്തിയത്.
undefined
ഇന്നലെ അര്‍ധരാത്രിയോടെയാണ് ജലീല്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്.
undefined
മുന്‍ എംഎല്‍എയുംസിപിഎം നേതാവുമായ എ എം യൂസഫിനോട് വാഹനം എത്തിക്കാന്‍ ജലീല്‍ ഫോണില്‍ വിളിച്ച് പറഞ്ഞു.
undefined
വാഹനം കളമശേരിയില്‍ എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അവിടെ നിന്ന് ഔദ്യോഗിക വാഹനം ഒഴിവാക്കിയ മന്ത്രി യൂസഫിന്‍റെ കാറിലാണ് തുടര്‍ന്ന് യാത്ര ചെയ്തത്.
undefined
രാവിലെ അഞ്ചരയോടെ സ്വകാര്യ വാഹനത്തില്‍ ജലീല്‍ എന്‍ഐഎ ഓഫീസിലേക്ക് യാത്രതിരിച്ചു
undefined
രാവിലെ അഞ്ചേ മുക്കാലോടെ മന്ത്രി എന്‍ഐഎ ഓഫീസിലെത്തി. നേരം പുലരും മുമ്പ് എന്‍ഐഎ ഓഫീസിലെത്തിയ മന്ത്രിക്ക് വാതില്‍ തുറന്ന് കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല.
undefined
എന്നാല്‍, കണ്ണുവെട്ടിക്കാന്‍ ശ്രമിച്ചെങ്കിലും വാര്‍ത്തകള്‍ അതിവേഗം പുറത്ത് വന്നു.
undefined
പിന്നീട് ഉദ്യോഗസ്ഥര്‍ എന്‍ഐഎ ഓഫീസിലെത്തിയ ശേഷമാണ് മന്ത്രിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.
undefined
അതിരാവിലെ ആരില്‍ നിന്ന് ഒളിക്കാനാണ് മന്ത്രി എന്‍ഐഎ ഓഫീസിലെത്തിയതെന്നാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്.
undefined
undefined
ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നേയുള്ളൂ, കേസ് വന്നാൽ പോലും രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു എംവി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം.
undefined
അധികാരത്തിൽ ഒരു നിമിഷം പോലും തുടരാനുള്ള ധാർമ്മികത കെ ടി ജലീലിനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജലീല്‍ ഭരണത്തില്‍ കടിച്ച് തൂങ്ങരുതെന്നും ഉടന്‍ രാജിവയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി
undefined
മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ. ഒളിച്ചു വെക്കാൻ ഒന്നുമില്ലെങ്കിൽ ജലീൽ തലയിൽ മുണ്ടിട്ട് പോകേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി കടിച്ച് തൂങ്ങാതെ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
undefined
കെ ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീ​ഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി എ മജീദ്. എന്‍ഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. ജലീൽ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യ നീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട്
undefined
click me!