Published : Aug 26, 2019, 10:32 PM ISTUpdated : Aug 26, 2019, 10:36 PM IST
ഓണമെത്താന്‍ ഇനിയുമുണ്ട് ദിവസങ്ങള്‍. എന്നാല്‍ പ്രവാസികള്‍ക്ക് ഓണം അവധിയുടെ ആഘോഷങ്ങളാണ്. വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമായി പ്രവാസം നയിക്കുന്ന മലയാളികള്‍ അവരുടെ ഒഴിവുദിവസങ്ങളില്‍ തനിമ ചോരാതെ ഓണം ആഘോഷിക്കാറുണ്ട്. ഇവിടെ ബെംഗളൂരുവിലെ ഇരുന്നൂറോളം മലയാളി കുടുംബങ്ങള്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ചെണ്ടയും പുലികളിയും തിരുവാതിരയും ഒക്കെയായി ഗ്രാന്‍ഡായി തന്നെയാണ് ഇവരുടെ ഓണാഘോഷം. ചിത്രങ്ങള്‍ കാണാം.