കൊവിഡ് വന്നുപോകട്ടെയെന്ന് ചിന്തയുണ്ടോ? ഈ പരിശോധനാഫലങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം

Published : Nov 16, 2020, 01:34 PM ISTUpdated : Nov 16, 2020, 01:38 PM IST

കെവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പോരാട്ടത്തിലാണ് കേരളം. പതിനായിരവും പിന്നിട്ട് മുന്നോട്ട് പോയ പ്രതിദിന കൊവിഡ് കണക്കില്‍ നിന്ന് താഴേക്ക് എത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ആയ ഘട്ടത്തില്‍ നിന്ന് എല്ലാം തുറക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. കൊവിഡ് ഒക്കെ എന്ത്? അത് വന്നുപോകട്ടെയെന്ന് ചിന്തിക്കുന്നവര്‍ ഒരുപാട് പേരാണ്. അങ്ങനെ ഒരിക്കലും ചിന്തിക്കരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.   

PREV
112
കൊവിഡ് വന്നുപോകട്ടെയെന്ന് ചിന്തയുണ്ടോ? ഈ പരിശോധനാഫലങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം

കൊവിഡ് ഭേദമായവരിലുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വ്യക്തമാക്കുന്നതാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലെ പ്രാഥമിക പരിശോധനാ ഫലങ്ങൾ.

212

വയനാട്ടിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായവരിൽ ഏഴ് പേർക്ക് ഗുരുതര ശ്വാസകോശ പരിക്കുകൾ കണ്ടെത്തി. 

312

അഞ്ച് പേരിൽ കാഴ്ച പ്രശ്നങ്ങൾ വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പഠനത്തിനൊപ്പം, കൊവിഡ് മുക്തരായ ശേഷം മരിച്ചവരുടെ കണക്കുകള്‍ പ്രത്യേകമെടുക്കുവാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

412

കൊവിഡ്  പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പുകള്‍ വന്നിരുന്നു.

512

കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ് പുതിയ വിവരങ്ങൾ. 

612

വയനാട്ടിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായ 140 പേരിൽ നൂറിലധികം പേർക്കും അമിതമായ ക്ഷീണം. ഒപ്പം ശ്വാസംമുട്ടും കിതപ്പുമുള്ളവരുണ്ട്. 

712

ഇതിൽ ഏഴ് പേർക്ക് ശ്വാസകോശത്തെ സാരമായി ബാധിച്ച ലംഗ് ഫൈബ്രോസിസ് കണ്ടെത്തി. രണ്ട് പേരെ മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സയ്ക്കായി റഫർ ചെയ്തു. 

812

പ്രമേഹ ബാധിതരായിരുന്ന കൊവിഡ് മുക്തരിലാണ് കൊവിഡിന് ശേഷം കാഴ്ച പ്രശ്നങ്ങൾ വർധിച്ചതായുള്ള പ്രാഥമിക കണ്ടെത്തൽ പുറത്ത് വന്നിരിക്കുന്നത്. 

912

പുതിയ സാഹചര്യത്തിൽ കൊവിഡ് വന്നുഭേദമായി പിന്നീട് മരിച്ചവരുടെയും വിശദമായ കണക്കെടുക്കും. കൊവിഡ് മുക്തനായ ശേഷം ഗുരുതരാവസ്ഥയിലെത്തി യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ പി ബിജുവിന്റെ മരണം വലിയ ചർച്ചയായിരുന്നു.

1012

കൊവിഡ് വന്നു ഭേദമായ ഗർഭിണികളെയും നവജാത ശിശുക്കളെയും പ്രത്യേകം നിരീക്ഷിക്കും. സമഗ്രമായ പഠനത്തിലൂടെ വ്യക്തമായ ചിത്രം കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.

1112

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 46,126  സാമ്പിളുകള്‍ പരിശോധിച്ചതിൽ 4581 പേരാണ് കൊവിഡ് പൊസിറ്റീവായത്. 

1212

9.93 ആണ് ഇന്നലത്തെ കൊവിഡ് പോസിറ്റിവിറ്റി റേറ്റ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

click me!

Recommended Stories