പുതുവൈപ്പ്: പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍, 200ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കി

First Published Dec 21, 2019, 2:58 PM IST

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി. 200ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചിത്രങ്ങള്‍: ചന്തു പ്രവത്, സോളമന്‍ റാഫേല്‍ 

ടെര്‍മിനല്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200ലേറെപ്പേര്‍ പങ്കെടുത്ത മാര്‍ച്ച്.
undefined
നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി. 200ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
undefined
പദ്ധതിപ്രദേശത്തിന് സമീപം ബാരിക്കേഡ് കെട്ടി ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
undefined
നിരോധനാജ്ഞ നിലവിലുണ്ടെന്നും പിരിഞ്ഞുപോകണമെന്നും പൊലീസിന്‍റെ മുന്നറിയിപ്പ്. അടിയന്തരമായി പിരിഞ്ഞുപോകണമെന്ന് പൊലീസിന്‍റെ നിര്‍ദേശം നല്‍കി.
undefined
.പുതുവൈപ്പില്‍ 2010ലാണ് ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന്‍റെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങിയത്. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ ഒന്നര വര്‍ഷം മുമ്പ് നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.
undefined
പ്രതിഷേധം കണക്കിലെടുത്ത് 500ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. വരും ദിവസങ്ങളിലും കനത്തസുരക്ഷ തുടരും.
undefined
പൊലീസ് സംരക്ഷണത്തോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും നിര്‍മ്മാണം തുടങ്ങിയത്. സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
undefined
പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് നിര്‍മ്മാണം പുനരാരംഭിച്ചത് പഠന സമിതി റിപ്പോര്‍ട്ടുകളെ കാറ്റില്‍ പറത്തിയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
undefined
പ്ലാന്റ് സ്ഥാപിക്കുന്നത് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം വേണമെന്ന് സര്‍ക്കാര്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ്ധ സമിതിയും നിയമസഭാ പരിസ്ഥിതി സമിതിയും റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നുവെന്നും ഇവ രണ്ടും പരിഗണിക്കാതെയാണ് പ്ലാന്റ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
undefined
അടുത്ത ജൂലൈ മാസത്തില്‍ ഐഒസി പ്ലാന്‍റ് നിര്‍മ്മാണത്തിന് ലഭിച്ച പാരിസ്ഥിതികാനുമതി കാലാവധി അവസാനിക്കും.
undefined
2010ലാണ് അനുമതി ലഭിച്ചത്. 2015 ജൂലൈ വരെയായിരുന്നു കാലപരിധി. എന്നാല്‍ പിന്നീട് രണ്ട് തവണയായി രണ്ട് വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി.
undefined
2017 ജൂണ്‍ 14ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.
undefined
പ്രതിഷേധം കണക്കിലെടുത്ത് 500ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. വരും ദിവസങ്ങളിലും കനത്തസുരക്ഷ തുടരും.
undefined
പദ്ധതിപ്രദേശത്തിന് സമീപം ബാരിക്കേഡ് കെട്ടി ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
undefined
ഇനിയും കാലാവധി നീട്ടിക്കിട്ടാന്‍ സാധ്യതയില്ലാത്തതാണ് ഉടനടി നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കാരണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.
undefined
പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ ഒന്നര വര്‍ഷം മുമ്പ് നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.
undefined
പ്ലാന്റ് സ്ഥാപിക്കുന്നത് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം വേണമെന്ന് സര്‍ക്കാര്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ്ധ സമിതിയും നിയമസഭാ പരിസ്ഥിതി സമിതിയും റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നുവെന്നും ഇവ രണ്ടും പരിഗണിക്കാതെയാണ് പ്ലാന്റ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
undefined
പദ്ധതിപ്രദേശത്തിന് സമീപം ബാരിക്കേഡ് കെട്ടി ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
undefined
പുതുവൈപ്പില്‍ 2010ലാണ് ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന്‍റെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങിയത്.
undefined
ഇനിയും കാലാവധി നീട്ടിക്കിട്ടാന്‍ സാധ്യതയില്ലാത്തതാണ് ഉടനടി നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കാരണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.
undefined
click me!