ബംഗാൾ ഉൾകടലിന് മുകളിൽ ഈർപ്പമുള്ള കിഴക്കൻ കാറ്റ്, കേരളത്തിൽ എല്ലാ ജില്ലകളിലും മേഘാവൃതം; മഴ സാധ്യത ഇങ്ങനെ

Published : Jan 25, 2026, 02:02 PM IST

ബംഗാൾ ഉൾകടലിന് മുകളിൽ ഈർപ്പമുള്ള കിഴക്കൻ കാറ്റ് അനുകൂലമായതോടെ ഇന്നും നാളെയും അന്തരീക്ഷ സ്ഥിതിയിൽ മാറ്റങ്ങളുണ്ടാകും. ഇന്ന് പൊതുവെ മേഘാവൃതമാണ്. കിഴക്കൻ മേഖലയിൽ ഉച്ചക്ക് ശേഷം ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ട്. നാളെയും മേഘാവൃതമായ അന്തരീക്ഷമാകും.

PREV
16
ഇടിമിന്നലോടു കൂടി മഴ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

26
ജാഗ്രത വേണം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

36
തിരുവനന്തപുരത്ത് നേരിയ മഴ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

46
തണുപ്പ് കുറയും

അതിരാവിലെയുള്ള തണുപ്പ് ഇനിയുള്ള ഒന്നോ രണ്ടോ ദിവസങ്ങളിൽ കുറയും.

56
ഇന്ന് 11 ജില്ലകളിൽ മഴ സാധ്യത

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം

66
നാളെ 14 ജില്ലകളിലും മഴ സാധ്യത

നാളെ എല്ലാ ജില്ലകളിലും നേരയി മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories