തേവര, രാജഗിരി കോളേജ് കാലത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് വി ഡി സതീശൻ നേതൃനിരയിലെത്തിയത്. 1987ൽ എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി. അന്ന് യൂണിവേഴ്സിറ്റി യൂണിയനിൽ ഒപ്പമുണ്ടായിരുന്ന പിഎൻ ശ്രീകുമാറിന്‍റെ കൈവശമുള്ള വിഡിയുടെ അപൂർവ്വ ചിത്രങ്ങൾ.
തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ പഠനമാണ് വിദ്യാര്‍ഥി രാഷ്ടീയത്തിന്‍റെ നേതൃനിരയിലേക്കുളള വി ഡി സതീശന്‍റെ ചവിട്ടുപടി. അവിടെ ആദ്യം ആര്‍ട്സ് ക്ലബ് സെക്രട്ടറിയും പിന്നീട് മൂന്നുവട്ടം യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറുമായി. അന്ന് എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും എസ്എഫ്ഐ - കെഎസ്‍സി സഖ്യത്തോട് പരാജയപ്പെട്ടു.
25
87ൽ എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാൻ
രാജഗിരി കോളേജില്‍ ചേര്‍ന്ന വി ഡി സതീശന്‍ അവിടെ നിന്നും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി. 1987ൽ എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്ത് നടന്ന എംജി സര്‍വ്വകലാശാല യുവജനോത്സവം ‘ഉത്സവ് 87’ സതീശന്‍റെ സംഘാടക മികവിന് തെളിവായി.
35
എന്‍എസ്‍യു ദേശീയ സെക്രട്ടറിയായി തിരിച്ചു വരവ്
കെഎസ്‍യു പ്രസിഡന്‍റ് സ്ഥാനത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം വി ഡി സതീശൻ ഒഴിവാക്കപ്പെട്ടു. തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നും നിയമ ബിരുദം നേടിയ സതീശൻ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. എന്‍എസ്‍യു ദേശീയ സെക്രട്ടറിയായി.
1996 ലെ നിയമ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു കോട്ടയായിരുന്ന പറവൂരിൽ എ കെ ആന്‍റണിയുടെ പിന്തുണയോടെ സതീശന് അവസാന നിമിഷം പറവൂരിൽ സ്ഥാനാർത്ഥിത്വം ലഭിച്ചു. കേരളമാകെ ഇടതു തരംഗം ആഞ്ഞടിച്ചപ്പോൾ സതീശനും പരാജയപ്പെട്ടെങ്കിലും കരുത്തു തെളിയിച്ചു. 1116 വോട്ടുകള്‍ക്കായിരുന്നു സതീശന്‍റെ തോല്‍വി.
55
2001 മുതൽ സതീശനെ കൈവിടാതെ പറവൂർ
തോല്‍വി കൊണ്ട് വി ഡി സതീശൻ പിന്മാറിയില്ല. പറവൂര്‍ തന്നെ പ്രവര്‍ത്തന മണ്ഡലമാക്കി. 2001 ൽ വീണ്ടും മത്സരിച്ചു. 7434 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വി ഡി സതീശൻ നിയമസഭാംഗമായി. പിന്നീട് 2006ലും 2011ലും 2016ലും 2021ലും 2026വും പറവൂർ വി ഡി സതീശനെ തന്നെ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam