അടുത്തിടെയാണ് വിവാദ പ്രസ്താവനയുമായി ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി രംഗതെത്തുന്നത്. വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് 'പാർട്ടി നയം' എന്നാണ് ശശിയുടെ ഭീഷണിസ്വരത്തിലുള്ള പ്രസ്താവന. പാലക്കാട് കരിമ്പുഴയിലെ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോടാണ് ശശി 'നയം' വ്യക്തമാക്കിയത്. സാമൂഹിക അകലം പോലും പാലിക്കാതെയാണ് സിപിഎം എംഎൽഎ ഇവരെ സ്വീകരിക്കാനെത്തിയത്.
ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ നടപടി നേരിട്ട ആളാണ് പി കെ ശശി. എന്നാൽ ശശിയെ പിന്നീട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടെ നിൽക്കുന്നവരെ സംരക്ഷിക്കുമെന്ന് പി കെ ശശി ആവർത്തിച്ച് പറയുന്നത്. അപ്പൊപ്പിന്നെ ട്രോളന്മാർ അടങ്ങി ഇരിക്കുമോ. കാണാം ചില രസകരമായ ട്രോളുകൾ