ആഘോഷങ്ങളില്ലാതെ, 97 ന്‍റെ നിറവില്‍ വി എസ്

Published : Oct 20, 2020, 08:59 AM ISTUpdated : Oct 20, 2020, 09:16 AM IST

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുാനന്ദന് ഇന്ന് 97 വയസ്സ് തികയുന്നു. 1932 ഓക്ടോബര്‍ 20 -ന് ആലപ്പുഴയിലാണ് വെലിക്കക്കത്ത് ശങ്കരൻ അചുതാനന്ദന്‍റെ ജനനം. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാളാണ്.  കൊവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും മൂലം മുഴുവന്‍ സമയവും വസതിയിലാണ് അദ്ദേഹം. പ്രായാധിക്യം മൂലമുള്ള വിഷമതകള്‍ കാരണം ഒരു വര്‍ഷത്തോളമായി അദ്ദേഹം പൊതുവേദികളില്‍ പങ്കെടുക്കാറില്ല. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സന്ദര്‍ശകരെയും അനുവദിക്കുന്നില്ല. ഭരണപഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍റെ ഔദ്ധ്യോഗീക വസതിയായ കവടിയാര്‍ ഹൌസില്‍  കുടുബാംഗങ്ങള്‍ക്കൊപ്പം ലളിതമായ ചടങ്ങുകളോടെയാകും ജന്മനിദാഘോഷം.

PREV
15
ആഘോഷങ്ങളില്ലാതെ, 97 ന്‍റെ നിറവില്‍ വി എസ്

എട്ട് പതിറ്റാണ്ട് നീണ്ട പോരാട്ടവഴികളിൽ നിന്നും വി എസ് അച്യുതാനന്ദന്‍ വിശ്രമത്തിലേക്ക് മാറിയ വർഷമാണ് കടന്നുപോയത്. 

25

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസിലേക്കെത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് വയസ് 97.

35

2001ൽ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്‍റെ പിറന്നാളും പൊതുകാര്യമാകുന്നത്. എന്നാല്‍  കഴിഞ്ഞ 19 വർഷമായി തുടരുന്ന പിറന്നാൾ കാഴ്ച്ചകളൊന്നും ഇത്തവണ ഉണ്ടാകില്ല. 

45

അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിഎസിന്‍റെ പിറന്നാൾ വീട്ടിലെ കേക്കുമുറിക്കലിൽ ചുരുക്കാനാണ് കുടുംബത്തിന്‍റെ  തീരുമാനം.

55

ഡോക്ടർമാരുടെ നിർദ്ദേശവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബാംഗങ്ങൾ അതിഥികളെ ഒഴിവാക്കുന്നത്.
ഭാര്യ കെ വസുമതിയും മകന്‍ ഡോ.വി.എ.അരുണ്‍ കുമാറിനും കുടുംബത്തിനുമൊപ്പമാണ് ഇന്ന് അദ്ദേഹത്തിന്‍റെ പിറന്നാളാഘോഷം.

click me!

Recommended Stories