പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിക്കാൻ പാടില്ലാത്ത 5 ഉപകരണങ്ങൾ

Published : May 12, 2026, 05:03 PM IST

ഒരേസമയത്ത് ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ടിയാണ് പവർ സ്ട്രിപ്പ് ഉപയോഗിക്കുന്നത്. ഇത് ജോലി എളുപ്പമാക്കുമെങ്കിലും കൂടുതൽ പവർ ആവശ്യമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. അവ എന്തൊക്കെയാണെന്ന് അറിയാം.

PREV
15
എയർ കണ്ടീഷണർ

എയർ കണ്ടീഷണർ പ്രവർത്തിക്കാൻ കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നു. പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിക്കുന്നത് ഉപകരണം പെട്ടെന്ന് ചൂടാവാനും കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു.

25
റെഫ്രിജറേറ്റർ

റെഫ്രിജറേറ്റർ ഒരിക്കലും പവർ സ്ട്രിപ്പിൽ ഉപയോഗിക്കാൻ പാടില്ല. മറ്റുള്ള ഉപകരണങ്ങളെക്കാൾ കൂടുതൽ പവർ ഇതിന് ആവശ്യമായി വരുന്നു.

35
സൗന്ദര്യവർദ്ധക ഉപകരണങ്ങൾ

ഹെയർ ഡ്രൈയർ പോലുള്ള ഉപകരണങ്ങൾ പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിക്കുന്നത് സുരക്ഷിതമല്ല. ഇത് അപകടങ്ങൾ ഉണ്ടാവാൻ കാരണമായേക്കാം.

45
മൈക്രോവേവ്

മൈക്രോവേവ് പ്രവർത്തിക്കാനും കൂടുതൽ പവർ ആവശ്യമുണ്ട്. ഇത് പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിക്കുന്നത് തീപിടുത്ത സാധ്യത കൂട്ടുന്നു.

55
ചെറിയ അടുക്കള ഉപകരണങ്ങൾ

ടോസ്‌റ്റർ, കോഫീ മേക്കർ പോലുള്ള ചെറിയ അടുക്കള ഉപകരണങ്ങൾ പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിക്കുന്നത് സുരക്ഷിതമല്ല.

Read more Photos on
click me!

Recommended Stories