ചെടികൾ എളുപ്പം വളരാൻ പഴത്തൊലി വളമായി ഉപയോഗിക്കുന്നത് ഗുണകരമാണ്. ഇതിൽ ധാരാളം പൊട്ടാസ്യവും, ഫോസ്ഫറസും, മിനറലുകളും അടങ്ങിയിട്ടുണ്ട്.
ചെടികൾക്ക് ചുറ്റും കാപ്പിപ്പൊടി വിതറുന്നത് മണ്ണിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ സഹായിക്കും. കൂടാതെ ഇതിൽ ധാരാളം പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ്, ക്യാരറ്റ്, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ തൊലികൾ ചെടികൾക്ക് വളമായി പ്രയോഗിക്കാൻ സാധിക്കും. ഇവയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
മുട്ടത്തോടിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾക്ക് ചുറ്റും പൊടിച്ചിട്ടാൽ മതി. ചെടികൾ എളുപ്പം വളരും.
കഞ്ഞിവെള്ളവും ചെടികൾക്ക് നല്ലൊരു വളമായി ഉപയോഗിക്കാൻ കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് ചെടികളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു.
ഉപയോഗം കഴിഞ്ഞ തേയിലക്കൊത്ത് ചെടികൾക്ക് വളമായി ഉപയോഗിക്കാൻ സാധിക്കും. പ്രത്യേകിച്ചും വേനൽക്കാലത്ത് മണ്ണിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു.
Ameena Shirin