ബാത്‌റൂമിൽ വരുന്ന പ്രാണികളെ തുരത്താൻ ചെയ്യേണ്ട 5 കാര്യങ്ങൾ ഇതാണ്

Published : Aug 29, 2025, 05:36 PM IST

ഈർപ്പമുള്ള സ്ഥലങ്ങളിലാണ് അധികവും ജീവികളുടെയും പ്രാണികളുടെയും ശല്യം ഉണ്ടാകുന്നത്. ഉപദ്രവിക്കില്ലെങ്കിലും ഇവയെ കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ബാത്‌റൂമിലാണ് ഇത്തരം ജീവികളുടെ ശല്യം ഉണ്ടാവുന്നത്. അതിനാൽ ബാത്റൂം വൃത്തിയോടെ സൂക്ഷിക്കണം.

PREV
16
ഡ്രെയിൻ ഫ്ലൈസ്

ബാത്‌റൂമിൽ സാധാരണമായി കണ്ടുവരുന്ന പ്രാണികളാണ് ഡ്രെയിൻ ഫ്ലൈസ്. വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് ഇത് കൂടുതലും വരുന്നത്. ഡ്രെയിൻ ഫ്ലൈസിനെ തുരത്താൻ ഇങ്ങനെ ചെയ്യൂ.

26
തിരിച്ചറിയാം

ചെറിയ ജീവികളാണ് ഡ്രെയിൻ ഫ്ലൈസ്. ബ്രൗൺ അല്ലെങ്കിൽ ഗ്രേ നിറത്തിലാണ് ഇവ കാണപ്പെടുന്നത്. വൃത്തിയില്ലാത്ത സ്ഥലങ്ങളിലും ഡ്രെയിനിലുമെല്ലാം ഇവ വരാറുണ്ട്.

36
വൃത്തിയാക്കാം

അഴുക്കും മാലിന്യങ്ങളും കൂടുമ്പോൾ അണുക്കൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ക്ലീനറുകൾ ഉപയോഗിച്ച്, വാഷ് ബേസിൻ, ടബ്ബ്, ഷവർ ഡ്രെയിൻ എന്നിവ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

46
ചൂടുവെള്ളം

ചൂട് വെള്ളം ഉപയോഗിച്ച് ഡ്രെയിൻ വൃത്തിയാക്കിയാൽ അണുക്കളെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കും. അഴുക്ക് അടിഞ്ഞുകൂടിയാൽ ഡ്രെയിനിൽ വെള്ളം പോകാതാവുകയും ചെയ്യുന്നു. പറ്റിപ്പിടിച്ച അഴുക്കിനെയും ഇല്ലാതാക്കാൻ ചൂട് വെള്ളം നല്ലതാണ്.

56
ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് ഡ്രെയിനിലെ അഴുക്കിനെയും അണുക്കളെയും ഇല്ലാതാക്കാൻ സാധിക്കും. അര കപ്പ് ബേക്കിംഗ് സോഡയും വിനാഗിരിയും ഡ്രെയിനിലേക്ക് ഒഴിക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകി കളഞ്ഞാൽ മതി.

66
കെണിയൊരുക്കാം

കെണിയിലൂടെയും പ്രാണികളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും. ചെറിയ പാത്രത്തിൽ ആപ്പിൾ സിഡർ ഒഴിച്ച് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വയ്ക്കാം. ശേഷം ഇതിൽ ചെറിയ ഹോളിടാം. ഇത് പ്രാണികളെ ആകർഷിക്കുകയും പാത്രത്തിനുള്ളിൽ വീഴുകയും ചെയ്യുന്നു.

Read more Photos on
click me!

Recommended Stories