ഇരുമ്പ് ചട്ടിയും പാനും തുരുമ്പിച്ചോ? ഈ ടിപ്‌സ് പ്രയോഗിച്ചാല്‍ വെട്ടിത്തിളങ്ങും!
ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് കളയുന്നതിനോടൊപ്പം, വീണ്ടും തുരുമ്പെടുക്കാതിരിക്കാനും പാചകം ചെയ്യുമ്പോള്‍ ഭക്ഷണം അടിയിൽ പിടിക്കാതിരിക്കാനും എന്ത് ചെയ്യണമെന്ന് നോക്കാം.

ഈ കാര്യം നിങ്ങൾക്കറിയാമോ?
ഇരുമ്പ് പാനുകളും ദോശക്കല്ലുകളുമെല്ലാം തലമുറകളോളം ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ അവ ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും ശരിയായി വൃത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കിൽ വേഗത്തിൽ തുരുമ്പെടുക്കും. ഈ തുരുമ്പ് കളയാൻ വിനാഗിരി, കല്ലുപ്പ്, ഉരുളക്കിഴങ്ങ് എന്നിവ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?
ഇരുമ്പ് പാത്രങ്ങളുടെ അടിയിൽ ഭക്ഷണം പിടിക്കാതിരിക്കാൻ എന്ത് ചെയ്യണം?
ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് കളയുന്നതിനോടൊപ്പം, വീണ്ടും തുരുമ്പെടുക്കാതിരിക്കാനും പാചകം ചെയ്യുമ്പോള്‍ ഭക്ഷണം അടിയിൽ പിടിക്കാതിരിക്കാനും എന്ത് ചെയ്യണമെന്ന് നോക്കാം.
തുരുമ്പ് നീക്കം ചെയ്യാനുള്ള എളുപ്പവഴി
ചെറിയ തുരുമ്പ്: തുരുമ്പ് കുറച്ച് മാത്രമേ ഉള്ളൂവെങ്കില്‍, ഒരു സ്റ്റീൽ വൂൾ പാഡ് അല്ലെങ്കിൽ അലുമിനിയം ഫോയിൽ കഷണം ഉപയോഗിച്ച് നന്നായി ഉരച്ചാൽ മതി. തുരുമ്പ് എളുപ്പം നീക്കം ചെയ്യപ്പെടും.
കഠിനമായ തുരുമ്പിന്
അതേസമയം, കഠിനമായ തുരുമ്പ് കളയാന്‍ വിനാഗിരിയും ചെറു ചൂടുവെള്ളവും തുല്യ അളവിൽ മിശ്രിതമാക്കുക. പാൻ ഈ മിശ്രിതത്തിൽ ഒരു മണിക്കൂർ മുക്കിവയ്ക്കുക. വിനാഗിരിയിലെ ആസിഡ് തുരുമ്പിനെ അലിയിക്കും. ശേഷം സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ച് കഴുകി നിങ്ങളുടെ പാത്രം തിളക്കമുള്ളതാക്കാം.
ഉരുളക്കിഴങ്ങും കല്ലുപ്പും
തുരുമ്പുള്ള ഭാഗത്ത് കല്ലുപ്പ് വിതറുക. മുറിച്ച ഉരുളക്കിഴങ്ങിന്‍റെയോ നാരങ്ങയുടെയോ പകുതി ഭാഗം ഉപയോഗിച്ച് വട്ടത്തിൽ ഉരയ്ക്കുക. ഉപ്പിന്‍റെ തരികൾ പാത്രത്തിലെ തുരുമ്പിനെ ഫലപ്രദമായി നീക്കം ചെയ്യും.
ശ്രദ്ധിക്കാന്‍ മറ്റ് പലതും
തുരുമ്പ് നീക്കം ചെയ്ത ശേഷം പാൻ വെറുതെ വയ്ക്കരുത്. തുടച്ച് ഉണക്കി, ഒരു നേർത്ത തുണി ഉപയോഗിച്ച് പാചക എണ്ണ പുരട്ടുക. ശേഷം പുക വരുന്നതുവരെ അടുപ്പിൽ വെച്ച് ചൂടാക്കി തണുക്കാൻ വെക്കുക. ഇത് ഇരുമ്പിന് മുകളിൽ ഒരു സംരക്ഷണ പാളി ഉണ്ടാക്കുകയും ഭക്ഷണം അടിയിൽ പിടിക്കുന്നതും തുരുമ്പെടുക്കുന്നതും തടയുകയും ചെയ്യും.
ദിവസവും ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
*ഇരുമ്പ് പാത്രങ്ങൾ കഴുകിയ ശേഷം, ഈർപ്പം ഒട്ടും ഇല്ലാതെ ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുക. ഈർപ്പം പൂർണ്ണമായും കളയാൻ കുറച്ച് നിമിഷങ്ങൾ അടുപ്പിൽ വെച്ച് ചൂടാക്കുന്നത് നല്ലതാണ്.
*എല്ലായ്‌പ്പോഴും എണ്ണ ചെറുതായി പുരട്ടി വെക്കുന്നത് കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കും.
*പുതിയ പാത്രമാണെങ്കിൽ തക്കാളി, പുളി പോലുള്ള പുളിയുള്ള ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നത് ഒഴിവാക്കുക. കാരണം അവ ഇരുമ്പിന്‍റെ സ്വാഭാവിക സംരക്ഷണ പാളിയെ നശിപ്പിക്കുന്നവയാണ്.

