മഴക്കാലത്താണ് അധികവും ഭക്ഷ്യവിഷബാധയുണ്ടാവുന്നത്. ഈ സമയത്ത് വായുവിലുള്ള ഈർപ്പത്തിന്റെ അളവ് വർധിക്കുന്നു. ശരിയായ രീതിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഈർപ്പം ഉണ്ടാവുകയും ഇതുമൂലം ഭക്ഷണം കേടാവുകയും ചെയ്യും.
ശരിയായ താപനിലയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ ഭക്ഷണം പെട്ടെന്ന് കേടായിപ്പോകുന്നു. കേടുവന്ന ഭക്ഷണത്തിന്റെ രുചിയും മണത്തിലും മാറ്റങ്ങൾ ഉണ്ടാവാം. ഇത് വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
25
ശുദ്ധമായ ജലം
ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം. കടയിൽ നിന്നും കുപ്പികളിലാക്കിയ വെള്ളം വാങ്ങി കുടിക്കുന്നതും സുരക്ഷിതമല്ല.
35
ഭക്ഷണങ്ങൾ
മഴക്കാലത്ത് പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. തുറന്നിട്ട രീതിയിൽ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് അണുക്കൾ ഉണ്ടാവാൻ കാരണമാകുന്നു. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് മുൻഗണന നൽകാം.
പാചകം ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ അഴുക്കും അണുക്കളും ഭക്ഷണത്തിൽ കലരാൻ സാധ്യത കൂടുതലാണ്.
55
വേവിക്കാത്ത ഭക്ഷണങ്ങൾ
മഴക്കാത്തത് വേവിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ചും പച്ചക്കറികൾ നന്നായി വേവിച്ചതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. നന്നായി പാകമാകാത്ത ഭക്ഷണ സാധനങ്ങളിൽ അണുക്കൾ ഉണ്ടാവുന്നു.