അടുക്കള സിങ്കിന്‍റെ അടുത്ത് ഈ അഞ്ച് വസ്‌തുക്കള്‍ ഒരു കാരണവശാലും സൂക്ഷിക്കരുത്; കാരണം ഞെട്ടിക്കും

Published : Jan 22, 2026, 11:08 AM IST

അടുക്കള എപ്പോഴും വൃത്തിയാക്കി ഒതുക്കി വെയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതിനാൽ തന്നെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും നമ്മൾ സാധനങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ഈ വസ്‌തുക്കൾ അടുക്കള സിങ്കിന്റെ അടുത്ത് സൂക്ഷിക്കാൻ പാടില്ല. അവ എന്തൊക്കെയാണെന്ന് അറിയാം. 

PREV
15
കാർഡ്ബോർഡിൽ സൂക്ഷിക്കുന്ന ക്ലീനറുകൾ

വീടുകളില്‍ പലരും സാധാരണയായി വാട്ടര്‍ സിങ്കിന്‍റെ അടുത്ത് അനവധി വസ്‌തുക്കള്‍ നിരത്തിവെക്കാറുണ്ട്. പാത്രങ്ങള്‍ മുതല്‍ ക്ലീനറുകള്‍ വരെ ഇതിന് ഉദാഹരണമാണ്. പെട്ടെന്ന് കഴുകാനും വെള്ളം തോര്‍ന്നുപോകാനുമാകും എന്ന കാരണത്താലാണ് പലപ്പോഴും ആളുകള്‍ സിങ്കിന് അടുത്ത് അടുക്കള സാധനങ്ങള്‍ വെക്കുന്നത്. കാർഡ്ബോർഡിൽ സൂക്ഷിക്കുന്ന ക്ലീനറുകൾ ഒരിക്കലും സിങ്കിന്‍റെ അടുത്തായി സൂക്ഷിക്കാൻ പാടില്ല. കാരണം സിങ്കിന്‍റെ അടുത്ത് എപ്പോഴും ഈർപ്പം ഉണ്ടാകും. ക്ലീനറുകൾ നല്ല വായുസഞ്ചാരമുള്ള, ഈർപ്പം ഒട്ടും ഇല്ലാത്ത സ്ഥലത്താവണം സൂക്ഷിക്കേണ്ടത്. അല്ലെങ്കില്‍ ക്ലീനറുകള്‍ കേടാവാനും പാഴാവാനുമുള്ള സാധ്യത വര്‍ധിക്കും. ഇത് ആരോഗ്യ പ്രശ്‌നത്തിനും വഴിവെക്കും.

25
കേടാവുന്ന ഭക്ഷണങ്ങൾ

ഭക്ഷണ സാധനങ്ങൾ സിങ്കിന്‍റെ അടിഭാഗത്തും സമീപത്തും സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. പ്രത്യേകിച്ചും പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ ഒരിക്കലും സിങ്കിന്‍റെ അടുത്തായി സൂക്ഷിക്കരുത്. ഈർപ്പം തങ്ങി നിൽക്കുകയും ശരിയായ വായുസഞ്ചാരം ഇല്ലാതെ വരുമ്പോഴും ഭക്ഷണം പെട്ടെന്ന് കേടാകും. പച്ചക്കറികള്‍, പഴങ്ങള്‍, ബേക്കറി സാധനങ്ങള്‍ തുടങ്ങിവയെല്ലാം ഈര്‍പ്പമടിച്ച് പെട്ടെന്ന് കേടുവരും. ഇവ ഫംഗസ് ബാധയ്‌ക്കും കാരണമാകും എന്ന കാര്യം മറക്കരുത്. ഇവ ഭക്ഷിച്ചാല്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. അതിനാല്‍ തന്നെ ഭക്ഷണ വസ്‌തുക്കള്‍ യാതൊരു കാരണവശാലും സിങ്കിനടുത്ത് വെക്കരുത്.

35
അടുക്കള പാത്രങ്ങൾ

സിങ്കിനടുത്ത് അടുക്കള പാത്രങ്ങൾ സൂക്ഷിക്കുന്നതും ഒഴിവാക്കണം. ഇത് പാത്രങ്ങളിൽ ഈർപ്പം തങ്ങി നിൽക്കാനും അണുക്കളും ദുർഗന്ധവും ഉണ്ടാവാനും കാരണമാകുന്നു. പലപ്പോഴും നമ്മള്‍ പാത്രങ്ങള്‍ കഴുകിയ ശേഷം വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കാതെ കഴുകിയ ഇടത്ത് തന്നെ കമിഴ്‌ത്തി വെക്കാറുണ്ട്. പിറ്റേന്ന് ഈ പാത്രങ്ങള്‍ എടുത്താല്‍ അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെടും. ഇതിന് കാരണം ഫംഗസ് ബാധയും അണുബാധയുമാണ്. അതിനാല്‍ അടുക്കള പാത്രങ്ങള്‍ എപ്പോഴും സിങ്കില്‍ നിന്ന് സുരക്ഷിതമായ അകലത്തില്‍ മാത്രമേ സൂക്ഷിക്കാവൂ. കാരണം, സിങ്കില്‍ നിന്നുള്ള വെള്ളത്തുള്ളികള്‍ എപ്പോഴും അല്‍പം ദൂരേയ്‌ക്ക് വ്യാപിക്കാറുണ്ട്. ഇത് വലിയ പ്രശ്‌നം ആരോഗ്യ സൃഷ്‌ടിക്കും.

45
തടികൊണ്ടുള്ള വസ്തുക്കൾ

തടികൊണ്ടുള്ള വസ്തുക്കൾ ഒരിക്കലും സിങ്കിന്‍റെ അടുത്തായി സൂക്ഷിക്കരുത്. ഇത് ഈർപ്പത്തെ ആഗിരണം ചെയ്യുകയും സാധനങ്ങൾ പെട്ടെന്ന് നശിക്കാനും കാരണമാകുന്നു. കൂടാതെ ഇതിലൂടെ പൂപ്പൽ ഉണ്ടാവാനും സാധ്യതയുണ്ട്. സാധനങ്ങള്‍ അരിയാന്‍ ഉപയോഗിക്കുന്ന കട്ടിംഗ് ടേബിള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പൂപ്പല്‍ബാധയേല്‍ക്കും. ഇവ ഉപയോഗിച്ച ശേഷം ഈര്‍പ്പം ഇല്ലാത്ത തരത്തിലാണ് സൂക്ഷിക്കേണ്ടത്. സമാനമായി മരത്തവികളും ചിരട്ട തവികളും പോലുള്ളവയും നനവില്ലാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം വസ്‌തുക്കളിലും നനവ് ഫംഗസ് ബാധയ്‌ക്ക് കാരണമാകും.

55
വൈദ്യുതി ഉപകരണങ്ങൾ

അടുക്കയില്‍ മതിയായ സ്ഥലം ഇല്ലാതെ വരുമ്പോഴാണ് നമ്മൾ സാധനങ്ങൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വെയ്ക്കുന്നത്. സിങ്കിനിടയില്‍ മിക്കവാറും ഒഴിഞ്ഞ സ്ഥലമായിരിക്കും. അതിനാല്‍, സിങ്കിനടിയിൽ ഈർപ്പം ഉണ്ടാവുന്നതുകൊണ്ട് തന്നെ വൈദ്യുതി ഉപകരണങ്ങൾ ഇവിടെ സൂക്ഷിക്കുന്നത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കാതെ പലരും മിക്‌സിയും ഓവനും ഇലക്‌ട്രിക് കെറ്റിലും പോലുള്ള വൈദ്യുതോപകരണങ്ങള്‍ സിങ്കിന് അടിയിലോ സമീപത്തോ ആയി സൂക്ഷിക്കാറുണ്ട്. ഇത് വലിയ അപകടം ക്ഷണിച്ചുവരുത്തുന്നതും ഉപകരണങ്ങള്‍ പെട്ടെന്ന് കേടാകാന്‍ വഴിവെക്കുന്നതുമാണ്.

Read more Photos on
click me!

Recommended Stories