അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പച്ചക്കറികൾ. പച്ചയായും പാകം ചെയ്തുമെല്ലാം ഇത് നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകും. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.
പച്ചക്കറികൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇതിന്റെ പോഷകഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അമിതമായ താപനില, വെളിച്ചം, ഈർപ്പം എന്നിവ പച്ചക്കറികൾ നശിക്കാൻ കാരണമാകും.
26
അമിതമായി കഴുകരുത്
പച്ചക്കറികൾ അമിതമായി കഴുകുന്നതും പോഷക ഗുണങ്ങൾ ഇല്ലാതാകാൻ കാരണമാകുന്നു. അതേസമയം ഇവ ഉരച്ച് കഴുകുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
36
തൊലി കളയുന്നത്
ആവശ്യമില്ലാതെ പച്ചക്കറികളിലെ തൊലി കളയുന്നത് ഒഴിവാക്കാം. മിക്ക പച്ചക്കറികളിലും ധാരാളം വിറ്റാമിനും, മിനറലുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. തൊലി കളയുന്നത് പോഷകങ്ങൾ നഷ്ടപ്പെടാൻ കാരണമാകും.