ഒന്നും മറക്കില്ല, ഓർമ്മശക്തി കൂടുതലാണ് ഈ ജീവികൾക്ക്

Published : Aug 16, 2025, 05:10 PM IST

ഓരോ ജീവികൾക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ചിലർക്ക് ബുദ്ധി കൂടുതലായിരിക്കും, മറ്റു ചിലർ ഭക്ഷണവും വെള്ളവും കുടിക്കാതെ അതിജീവിക്കുന്നു. ഈ മൃഗങ്ങൾക്ക് അപാര ഓർമ്മശക്തിയാണ്. 

PREV
19
ജീവികൾ

ഓരോ ജീവികൾക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ഈ ജീവികൾക്ക് ഓർമ്മശക്തി കൂടുതലാണ്.

29
തത്ത

മനുഷ്യർ, സംഭവങ്ങൾ, വാക്കുകൾ എന്നിവ ഓർത്തെടുക്കാൻ തത്തകൾക്ക് സാധിക്കും. വളരെയധികം ശ്രദ്ധ ഉള്ളവരാണ് തത്തകൾ.

39
ഡോൾഫിൻ

ഡോൾഫിനുകൾക്ക് നല്ല ഓർമ്മശക്തിയുണ്ട്. എത്ര വർഷം കഴിഞ്ഞാലും കഴിഞ്ഞ കാര്യങ്ങളെ ഓർമ്മയിലെത്തിക്കാൻ അവയ്ക്ക് സാധിക്കും.

49
ആന

എത്ര വർഷം കഴിഞ്ഞാലും മനുഷ്യ മുഖങ്ങളെ തിരിച്ചറിയാൻ ആനകൾക്ക് സാധിക്കും. കൂടാതെ ദേശാടന പാതകളും ജലസ്രോതസ്സുകളും അവയുടെ ഓർമയിൽ എന്നും നിലനിൽക്കുന്നു.

59
ചിമ്പാൻസി

മനുഷ്യരുടെ മുഖങ്ങളും, പ്രവർത്തികളും എത്രകാലം വരെയും ചിമ്പാൻസികൾക്ക് ഓർമ്മ ഉണ്ടായിരിക്കും. വളരെയധികം ബുദ്ധിയുള്ളവരാണ് ഇക്കൂട്ടർ.

69
ഒക്ടോപസ്

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. കഴിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വേട്ടക്കാരിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ അവ സ്വീകരിക്കാറുണ്ട്.

79
കാക്ക

കാക്കകൾക്കും അപാരമായ ഓർമ്മശക്തിയുണ്ട്. മനുഷ്യരുടെ മുഖങ്ങളും കഴിഞ്ഞ കാര്യങ്ങളും അവയുടെ ഓർമയിൽ എന്നും നിലനിൽക്കുന്നു.

89
നായ

വൈകാരിമായ ഓർമ്മകൾ, മനുഷ്യരുടെ മുഖങ്ങൾ, കഴിഞ്ഞുപോയ അപകടങ്ങൾ എന്നിവ ഓർത്തെടുക്കാൻ നായ്ക്കൾക്ക് സാധിക്കുന്നു.

99
സീ ലയൺ

എത്രകാലം മുമ്പുള്ള കാര്യങ്ങളും ഓർത്തെടുക്കാൻ സീ ലയണിന് കഴിയും. കാര്യങ്ങൾ മനസിലാക്കാനും ഇവയ്ക്ക് സാധിക്കും.

Read more Photos on
click me!

Recommended Stories