ഓരോ മനുഷ്യർക്കും വ്യത്യസ്തമായ ഇഷ്ടങ്ങളുണ്ട്. ചിലർക്ക് നായ്ക്കളെയും പൂച്ചകളെയും വളർത്താനാവും ഇഷ്ടം. ചിലർക്ക് ചെടികളോടാണ് താല്പര്യം. എന്നാൽ മറ്റുചിലർ മത്സ്യങ്ങളെ വളർത്താൻ താല്പര്യം കാണിക്കുന്നു. ഈ മത്സ്യങ്ങളെ വീട്ടിൽ വളർത്തൂ.
വീട്ടിൽ അലങ്കാര മത്സ്യങ്ങൾ വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഈ മൽസ്യങ്ങൾ വളർത്തൂ, ഗുണങ്ങളറിയാം.
28
പ്ലാറ്റി
ചെറിയ മൽസ്യങ്ങളാണ് പ്ലാറ്റി. എപ്പോഴും സജീവമായി നടക്കുന്ന മൽസ്യങ്ങളാണ് പ്ലാറ്റി മൽസ്യങ്ങൾ. വളരെ കരുത്തുറ്റവരാണ് ഇവർ. കൂട്ടത്തോടെ നടക്കാനാണ് ഇവർക്ക് ഇഷ്ടം.
38
ഗപ്പി
കരുത്തുറ്റതും വർണാഭവുമായ മത്സ്യമാണ് ഗപ്പി. വ്യത്യസ്ത ജല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇവയ്ക്ക് സാധിക്കും. വിവിധ ഷെയ്‌ഡുകളിലും ആകൃതിയിലും ഗപ്പി ലഭ്യമാണ്.
ഏയ്ഞ്ചൽ മത്സ്യങ്ങളെ ഒരു കൂട്ടമായി വളർത്തുന്നതാണ് നല്ലത്. തണുപ്പില്ലാത്ത വെള്ളമാണ് ഇവയ്ക്ക് ആവശ്യം. അക്രമണകാരികൾ അല്ലാത്ത മറ്റ് മൽസ്യങ്ങൾക്കൊപ്പവും ഇവയെ വളർത്താവുന്നതാണ്.
58
മോളി
ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മത്സ്യമാണ് മോളി. കറുപ്പ്, വെള്ള, ഗോൾഡ് തുടങ്ങിയ നിറങ്ങളിൽ ഇവ ലഭിക്കും. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് മോളി.
68
വാൾവാലൻ
നീണ്ട കൂർത്ത വലുകളാണ് ഈ മൽസ്യത്തിനുള്ളത്. പ്രകാശമുള്ള നിറമാണ് ഇതിന്. എപ്പോഴും സജീവമായി നടക്കുന്ന ഈ മൽസ്യങ്ങൾ കരുത്തുറ്റവരാണ്.
78
ബെറ്റ മൽസ്യം
ഒഴുകുന്ന ചിറകുകളും തിളക്കമുള്ള നിറങ്ങളുമാണ് ഈ മത്സ്യത്തിന്റെ ആകർഷണം. ചെറിയ ടാങ്കിൽ പോലും ഇവ വളരും എന്നതാണ് പ്രത്യേകത. ഏതു കാലാവസ്ഥയും വളരുന്ന മത്സ്യമാണ് ബെറ്റ.
88
സീബ്ര ഡാനിയോ
സീബ്രയെ പോലെ വരകൾ ഉള്ളതുകൊണ്ടാണ് ഈ മത്സ്യത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. ഇവർ കരുത്തുറ്റവരും എപ്പോഴും കൂട്ടത്തോടെ നീന്താൻ ഇഷ്ടപ്പെടുന്നവരുമാണ്. ഏതു വെള്ളത്തിലും ഇവർ വളരും.