വളരെ കുറച്ച് മാത്രം ഉറങ്ങുന്ന 5 ജീവികൾ ഏതൊക്കെയാണെന്ന് അറിയാം

Published : Aug 13, 2025, 06:06 PM IST

മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളിലും ഉറക്ക കുറവ് ഉണ്ടാവാറുണ്ട്. അമിതമായ ചൂട് ഉണ്ടാകുന്ന സമയത്ത് മനുഷ്യർക്ക് ഉറങ്ങാൻ കഴിയാത്തതുപോലെ പല കാരണങ്ങൾ കൊണ്ടും ഈ മൃഗങ്ങൾ ഉറങ്ങുന്നില്ല. അവർ ആരൊക്കെയാണെന്ന് അറിയാം.

PREV
16
ഉറക്കമില്ലാത്തവർ

മനുഷ്യർ മാത്രമല്ല ചില ജീവികൾക്കും ഉറക്കം വളരെ കുറവാണ്. അതിന് പലതാണ് കാരണം. ഈ ജീവികൾ വളരെ കുറച്ച് മാത്രമേ ഉറങ്ങാറുള്ളു.

26
ബുൾ ഫ്രോഗ്

ബുൾ ഫ്രോഗുകളും അധികം ഉറങ്ങാറില്ല. പ്രവർത്തനങ്ങൾ കുറച്ച് എപ്പോഴും ഉണർവോടെ ഇരിക്കാനാണ് ഇക്കൂട്ടർക്ക് താല്പര്യം. ചില സമയങ്ങളിൽ കണ്ണടച്ച് വിശ്രമിക്കാറുണ്ടെങ്കിലും എപ്പോഴും ജാഗ്രതയോടെയാണ്‌ ബുൾ ഫ്രോഗുകൾ ഇരിക്കുന്നത്.

36
ആന

ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ആനകൾ ഉറങ്ങാറുള്ളത്. ഭക്ഷണത്തിന് വേണ്ടി യാത്ര ചെയ്യുന്ന സമയങ്ങളിലും, വേട്ടക്കാരിൽ നിന്നും രക്ഷനേടാനുള്ള സമയങ്ങളിലും ഇവയ്ക്ക് 48 മണിക്കൂർ വരെ ഉറങ്ങാതിരിക്കാൻ സാധിക്കും.

46
കടൽ മുള്ളൻപന്നി

എപ്പോഴും സജീവമായി കാണപ്പെടുന്ന ഒന്നാണ് കടൽ മുള്ളൻപന്നികൾ അഥവാ കടൽ ജീവികൾ (Sea Urchin). തലച്ചോർ ഇല്ലാത്തതുകൊണ്ട് തന്നെ ഇവർ ഉറങ്ങുന്നതിന് പകരം വ്യത്യസ്തമായ രീതിയിലാണ് വിശ്രമിക്കാറുള്ളത്.

56
ജിറാഫ്

ജിറാഫുകൾ വളരെ കുറച്ച് മാത്രമേ ഉറങ്ങാറുള്ളു. ദിവസവും അരമണിക്കൂറാണ് ഇവർ ഉറങ്ങുന്നത്. എങ്കിലും ജിറാഫുകൾ സന്തുഷ്ടരാണ്. വേട്ടക്കാർക്കെതിരെ എപ്പോഴും ജാഗ്രത പുലർത്തുന്നതിന് വേണ്ടിയാണ് ഇവർ കുറച്ച് മാത്രം ഉറങ്ങുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

66
ജെല്ലി ഫിഷ്

ജെല്ലി ഫിഷുകൾക്ക് തലച്ചോറോ കേന്ദ്ര നാഡീവ്യവസ്ഥകളോ ഇല്ല. അതിനാൽ തന്നെ ഇവ ഉറങ്ങാറില്ല. വിശ്രമത്തിൽ ആയിരിക്കുമ്പോൾ വളരെ സാവധാനത്തിലാണ് ജെല്ലി ഫിഷുകൾ പ്രതികരിക്കാറുള്ളത്.

Read more Photos on
click me!

Recommended Stories