മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും കുഞ്ഞുങ്ങളെ ദത്തെടുക്കാറുണ്ട്. സ്വന്തം ഇനത്തിൽ നിന്നുമല്ല അവയുമായി ഒരു ബന്ധവുമില്ലാത്ത മൃഗങ്ങളെയാണ് ഇവർ ഏറ്റെടുക്കാറുള്ളത്. ഈ മൃഗങ്ങളെ പരിചയപ്പെടാം.
ഓരോ മൃഗവും വ്യത്യസ്തമാണ്. ജീവിതശൈലികൾ കൊണ്ടും സ്വഭാവം കൊണ്ടുമെല്ലാം വ്യത്യസ്തരായ ഇവർ അനാഥരായ മറ്റു ഇനത്തിൽപ്പെട്ട മൃഗങ്ങളെ വളർത്തുന്നു.
27
ഗൊറില്ല
ഗൊറില്ലകളും അനാഥരായ കുരങ്ങുകളെ ഏറ്റെടുത്ത് വളർത്താറുണ്ട്. തങ്ങൾക്ക് ചുറ്റുമുള്ള കുഞ്ഞു മൃഗങ്ങളെയാണ് ഇവർ വളർത്താറുള്ളത്. സ്നേഹവും സംരക്ഷണവും നൽകാൻ ഗൊറില്ലകൾക്ക് സാധിക്കും.
37
നായ
സ്നേഹവും സംരക്ഷണവും നൽകാൻ നായ്ക്കൾക്കും സാധിക്കും. അമ്മ നായ അനാഥരായ പൂച്ചകുട്ടികളെയും, മുയലുകളെയുമൊക്കെ വളർത്താറുണ്ട്.