ലിഫ്റ്റിനുള്ളില്‍ നായ്ക്കൊപ്പം അതിന്‍റെ ഉടമസ്ഥനും മറ്റൊരാളും മാത്രമാണുള്ളത്. ലിഫ്റ്റ് നിര്‍ത്തി ഇറങ്ങിപ്പോകാൻ തുടങ്ങവെയാണ് നായ ഇയാള്‍ക്ക് നേരെ ചാടിയത്.

തെരുവുനായ്ക്കളുടെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ചാണ് ഏതാനും ദിവസങ്ങളായി ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. കേരളത്തില്‍ നായകളുടെ ആക്രമണമേല്‍ക്കുന്നതിനെ തുടര്‍ന്ന് എടുക്കുന്ന വാക്സിനും ഫലപ്രദമല്ലെന്ന് ചില സംഭവങ്ങള്‍ തെളിയിച്ചതോടെയാണ് ആശങ്ക ഏറിയത്. രണ്ട് ദിവസം മുമ്പ് പത്തനം തിട്ട സ്വദേശിയായ പന്ത്രണ്ടുകാരി നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഈ കുഞ്ഞ് വാക്സിനെടുക്കുകയും ചെയ്തതാണ്. എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല. 

തെരുവനായ്ക്കള്‍ വര്‍ധിക്കുന്നതും ഇവരുടെ അക്രമവാസന വര്‍ധിക്കുന്നതുമെല്ലാം എത്തരത്തിലാണ് തടയേണ്ടത് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനിടെ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ അക്രമവാസന കാണിക്കുന്നോതടെ ഇവരെ തെരുവിലേക്ക് ഇറക്കിവിടുന്ന പ്രവണതയെ കുറിച്ചും ചര്‍ച്ചകളുയരുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ വളര്‍ത്തുനായ്ക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമസംഭവങ്ങള്‍ക്കും വലിയ രീതിയിലാണ് വാര്‍ത്താപ്രാധാന്യം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ ഫ്ളാറ്റിനകത്തെ ലിഫ്റ്റില്‍ വച്ച് കുട്ടിയെ ആക്രമിക്കുന്ന വളര്‍ത്തുനായയുടെ വീഡിയോ ഇത്തരത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ ദില്ലിയിലെ നോയിഡയിലും ഫ്ളാറ്റിലെ ലിഫ്റ്റിനുള്ളില്‍ വച്ച് വളര്‍ത്തുനായയുടെ ആക്രമണമുണ്ടായിരിക്കുകയാണ്. 

ഇതിന്‍റെ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറാലയിക്കൊണ്ടിരിക്കുകയാണ്. ലിഫ്റ്റിനുള്ളില്‍ നായ്ക്കൊപ്പം അതിന്‍റെ ഉടമസ്ഥനും മറ്റൊരാളും മാത്രമാണുള്ളത്. ലിഫ്റ്റ് നിര്‍ത്തി ഇറങ്ങിപ്പോകാൻ തുടങ്ങവെയാണ് നായ ഇയാള്‍ക്ക് നേരെ ചാടിയത്. ഇതോടെ ഇദ്ദേഹം താഴെ വീണു. ചങ്ങലയില്‍ ഇട്ടിരുന്നതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല. എങ്കിലും നായയെ പിടിച്ചൊതുക്കാൻ ഉടമസ്ഥൻ പാടുപെടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

നേരത്തെ ഗസിയാബാദില്‍ ലിഫ്റ്റിനകത്ത് വച്ച് നായയുടെ കടിയേറ്റ കുട്ടിയെ നായയുടെ ഉമസ്ഥ തിരിഞ്ഞുപോലും നോക്കാതിരുന്നതാണ് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. 

ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഫ്ളാറ്റിലും മറ്റും താമസിക്കുന്നവര്‍ നായ്ക്കളെ വളര്‍ത്തുന്നതില്‍ വലിയ നിയന്ത്രണം വരാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ തെരുവുനായ്ക്കളില്‍ നിന്നാണ് കാര്യമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ വാക്സിൻ കൂടി ഫലപ്രദമല്ലെന്ന തിരിച്ചറിവാണ് പൊതുജനത്തെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുന്നത്. 

നോയിഡയില്‍ ലിഫ്റ്റിനകത്ത് വച്ചുണ്ടായ നായയുടെ ആക്രമണം വീഡിയോയില്‍...

Video: Another Pet Dog Attack In Lift, This Time In Noida Housing Society

Also Read:- ലിഫ്റ്റിനകത്ത് വച്ച് കുട്ടിയെ കടിക്കുന്ന വളര്‍ത്തുനായ ; വീഡിയോ