വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ എട്ട് ഭക്ഷണങ്ങള്‍...

First Published Nov 17, 2020, 6:16 PM IST

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. ഒപ്പം ചിട്ടയായ ജീവിതശൈലിയും. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ  ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...ആരോഗ്യത്തിന്‍റെകാര്യത്തിൽ ഏറ്റവുമധികം പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വെള്ളം. ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കലോറി ഒട്ടുമില്ലാത്ത ഈ ശുദ്ധമായ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ കത്തിച്ചുകളയാനുളള ശരീരത്തിന്റെ കഴിവും കൂട്ടും.
undefined
രണ്ട്...ഗ്രീന്‍ ടീ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ വരെ വ്യക്തമാക്കുന്നുണ്ട്.അഞ്ചില്‍ താഴെ മാത്രം കലോറി അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
undefined
മൂന്ന്...തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം.
undefined
നാല്...തണ്ണിമത്തനിലേതുപോലെ തന്നെ ധാരാളം വെള്ളമടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. 100ഗ്രാം വെള്ളരിക്കയിലൂടെ വെറും 45 കലോറി മാത്രമേ ലഭിക്കൂ. അതിനാല്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
undefined
അഞ്ച്...ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറവായതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും തെരഞ്ഞെടുത്ത് കഴിക്കും. ഫൈബര്‍ അടങ്ങിയവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
undefined
ആറ്...പഴങ്ങളാണ് അടുത്തതായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. പ്രത്യേകിച്ച് വിറ്റാമിന്‍ സിയും ഫൈബറും ധാരാളം അടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
undefined
ഏഴ്...ഇഞ്ചി, വെളുത്തുള്ളി എന്നിവയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
undefined
എട്ട്...മിക്ക അടുക്കളകളിലും സുലഭമമാണ് നാരങ്ങ. കുടവയര്‍ കുറയ്ക്കാൻ നാരങ്ങയ്ക്കുള്ള കഴിവ് എല്ലാവര്‍ക്കുമറിയാം. നാരങ്ങാജ്യൂസും തേനുമായി ചേർത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
undefined
click me!