പണക്കാരോട് നികുതി കൊടുക്കാന്‍ ആവശ്യപ്പെട്ട് , മെറ്റ് ഗാലയുടെ വേദിയില്‍ രാഷ്ട്രീയ പറഞ്ഞ് അലക്സാണ്ട്രിയ ഒകാസിയോ

First Published Sep 14, 2021, 5:08 PM IST

കൊവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് 2020 ല്‍ മാറ്റി വച്ചിരുന്ന ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ 'മെറ്റ് ഗാല' കഴിഞ്ഞ ദിവസം നടന്നു.  ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളിലൊന്നാണ് മെറ്റ് ഗാലായിലെ വസ്ത്രപരീക്ഷണങ്ങള്‍. ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസുകാരി അലക്സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസിന്‍റെ വേഷമായിരുന്നു മെറ്റ് ഗാലയില്‍ ഏറെ ചര്‍ച്ചയായത്.  "ടാക്സ് ദി റിച്ച്" എന്ന സന്ദേശം ചുവപ്പ് നിറത്തിൽ അവരുടെ വസ്ത്രത്തില്‍ ആലേഖനം ചെയ്തിരുന്നു. മേളയുടെ ടിക്കറ്റിന് വില 35,000 ഡോളറാണ്. ഇതോടെ അലക്സാണ്ട്രിയ ഒകാസിയോയുടെ വസ്ത്രധാരണം ഏറെ ചര്‍ച്ചയായി. ഇതിന് മറുപടിയായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞത് "ഞങ്ങൾ തൊഴിലാളി കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും ന്യായമായ നികുതി നല്‍കുന്നതിനെ കുറിച്ചും സംസാരിക്കുന്നു. എന്നാല്‍ പലപ്പോഴും ഈ സംഭാഷണം ജോലിക്കാരും ഇടത്തരക്കാരുമായ ആളുകൾക്കിടയിലാണ് നടക്കുന്നത്.  അത് എല്ലാത്തരം ആളുകളുടെ സംഭാഷണത്തിലേക്ക് കൊണ്ടുവരേണ്ട സമയമായി എന്ന് ഞാൻ കരുതുന്നത്," എന്നായിരുന്നു.  അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങല്‍ പലതരത്തിലും വിമര്‍ശിക്കപ്പെടുമ്പോഴാണ്  'അമേരിക്കൻ സ്വാതന്ത്ര്യം' എന്ന പ്രമേയത്തെ മുന്‍നിര്‍ത്തി മെറ്റ് ഗാല 2021 സംഘടിപ്പിക്കപ്പെട്ടത്. അമേരിക്കൻ പതാകയുടെ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ മുതൽ 'സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ' എന്നെഴുതിയ ഗൗൺ വരെ രസകരമായ നിരവധി രാഷ്ട്രീയ വ്യാഖ്യാനങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു ഇത്തവണത്തെ ഫാഷന്‍ ഷോ. പടിഞ്ഞാറന്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്ന മെറ്റ് ഗാലയിലെ ഫാഷന്‍ വസ്ത്രലോകം കാണാം. 


കോൺഗ്രസുകാരി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് തന്‍റെ വെള്ളി, ഓഫ്-ഷോൾഡർ, ഫ്ലോർ-സ്വീപ്പിംഗ് ഗൗണിൽ "ടാക്സ് ദി റിച്ച്" എന്ന് എഴുതിയ , സഹോദരൻ വെല്ലീസ് രൂപകൽപ്പന ചെയ്ത വസ്ത്രമാണ് ധരിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയുടെയും യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവുകളുടെയും ഏറ്റവും ശക്തമായ പുരോഗമന ശബ്ദങ്ങളിൽ ഒന്നാണ് എഒസി. കൂടാതെ പുതിയ ഹരിത ഇടപാടിന് പണം നൽകുന്നതിനായി അധിക നികുതി ചുമത്താനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചയാളാണ് എഒസി. യുഎസിലെ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിന്‍റെ ചിഹ്നമായിരുന്ന ഓൾ-വൈറ്റ് ഗൗണായിരുന്നു എഒസിയുടെ വസ്ത്രം. എഒസിയുടെ പ്രവര്‍ത്തികളില്‍ അവിശ്വാസ്യതയുള്ളവരുണ്ടെങ്കിലും സമ്പന്നരുടെ ഇടയിലും പ്രശ്നങ്ങളുന്നയിച്ച എഒസിയെ നിരവധി പേര്‍ പ്രസംശിച്ചു. 

റിയാലിറ്റി ടിവി താരം കിം കർദാഷിയൻ ആഡംബര ബ്രാൻഡായ ബാലൻസിഗയിൽ നിന്നുള്ള കറുത്ത നിറത്തിലുള്ള തലമുതല്‍ പാദം വരെ മൂടുന്ന വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.  താലിബാന്‍റെ രണ്ടാം വരവിന്‍റെ സമയത്ത് കിം കര്‍ദാഷിന്‍റെ വസ്ത്രധാരണവും ഏറെ വിവാദമായി.  ബാലൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെംന ഗ്വാസാലിയയും കറുത്ത് മുഖംമൂടി ധരിച്ച് കര്‍ദാഷിനൊപ്പം ഉണ്ടായിരുന്നു.

ജൂലിയ കാരിയും ജെയിംസ് കോർഡനും ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന മെറ്റ് ഗാലയിൽ പങ്കെടുക്കുന്നു.  

ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന ജെന്നിഫർ ഹഡ്സൺ. 

ന്യൂയോർക്ക് സിറ്റിയിൽ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന പരിപാടിയില്‍ റിഹാനയും അസാപ് റോക്കിയും പങ്കെടുക്കുന്നു. 

ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന ജിംനാസ്റ്റ് നിയ ഡെന്നിസ്.

ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന വിറ്റ്നി പീക്ക്.


ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന ലോർഡ്.

ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ്. 

ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന കെൻഡൽ ജെന്നറും ജിജി ഹഡിഡും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!